ഹജ്ജ്; അറഫ സംഗമം നാളെ

അറഫ: കണ്ണീരണിഞ്ഞ്പുണ്ണ്യ നഗരി. അല്ലാഹുവിനെ വിളിക്ക് ഉത്തരം നൽകി ജന ലക്ഷങ്ങൾ നാളെ അറഫയിൽ സംഗമിക്കും. ഹജ്ജിന്റെ മർമ്മ പ്രധാന മായ ചടങ്ങാണ് അറഫ സംഗമം .ലോക മുസ്ലീമീങ്ങളുടെ മഹാ സംഗമ ഭൂമിയാണ് അറഫ. സ്നേഹവും,സഹകരണവും, ത്യാഗവും, സൗഹാർദവും, സമന്നയിപ്പിക്കുന്ന ആരാധനയാണ് ഹജ്ജ്. ലബ്ബൈക്ക് അല്ലാഹുമ്മ ലബ്ബൈക്ക് “നാഥാ നിന്റെ വിളിക്ക് ഉത്തരം നൽകി ഞങ്ങളിതാ എത്തിയിരിക്കുന്നു “എന്ന മന്ത്രങ്ങൾ ഉരുവിട്ടാണ് ഒരോ തീർത്ഥാടകരും മക്കയുടെ മണ്ണിൽ പ്രവേശിച്ചത്. മിന താഴ് വരയിൽ ഒരുമിച്ച് കൂടിയ ജനലക്ഷങ്ങൾ ഇന്ന് സൂര്യാസ്തമന ശേഷം അറഫ ലക്ഷ്യമാക്കി നീങ്ങി തുടങ്ങും. 20ലക്ഷത്തിലധികം തീർഥാടകർ ഒരു പകൽ സംഗമിക്കുന്ന പ്രധാന ചടങ്ങാണിത്. ഇന്ന് അർദ്ധ രാത്രിയോടെ അറഫയിലേക്കുള്ള വഴികളെല്ലാം തീർത്ഥാടകരെ കൊണ്ട് നിറയും. നാളെ രാത്രിവരെ പ്രാർത്ഥനയിൽ അവർ മുഴുകും. അറഫ ദിവസം ഉച്ച നിസ്കാരത്തിന് മുൻപായി പ്രവാചകന്റെ വിടവാങ്ങൽ പ്രസംഗത്തെ അനുസ്മരിച്ച് ഇമാം പ്രഭാഷണം നിർവഹിക്കും. പശ്ചാത്താപവും, പ്രായശ്ചിത്തവും -പ്രവാചകന്റെ വിടവാങ്ങൽ പ്രസംഗത്തിന്റെ ഓർമ്മപുതുക്കി അറഫ കണ്ണീരണിയും.

ഒരു ലക്ഷം ചതുരശ്ര മീറ്ററിൽ അതികം വിസ്തൃതി യുള്ള നമീറ പള്ളിയും. 800ചതുരശ്രമീറ്റർ വിസ്തൃതിയുള്ള അറഫ നഗരി നിറഞ്ഞു കവിയും. തുടർന്ന് ളുഹർ, അസർ, നിസ്കാരങ്ങൾ ഒന്നിച്ച് സംഘടിതമായി നിർവഹിക്കുന്ന ഹാജിമാർ അസ്തമനത്തിനു ശേഷം മുസ്തലിഫയിലേക്ക് രാപാർക്കാൻ പോവും. ബലി പെരുന്നാൾ ദിവസം ബലി കർമ്മവും, മുടി മുറിക്കലും. ജംറയിലെ ആദ്യ കല്ലേറ് കർമ്മം നടത്തുന്നതോടെ പ്രധാന ചടങ്ങുകൾ അവസാനിക്കും. തുടർന്ന് മസ്ജിദുൽ ഹറമിൽ എത്തുന്ന ഹാജിമാർ കഅബ പ്രദിക്ഷണത്തിനു ശേഷം സഫ, മർവ കുന്നുകൾക്കിടയിൽ സഹ് യും നിർവഹിച്ച് മിനയിലേക്ക് മടങ്ങും.

തുടർന്നുള്ള മൂന്ന് ദിവസം തമ്പുകളുടെ നഗരത്തിലാണ് ഹാജിമാരുടെ താമസം. ശാന്തമായ മിന താഴ് വര ഇതോടെ തൽബീയ്യത്ത് മന്ത്രങ്ങളാൽ ശബ്ദം മുഖരിത മാവും. മൂന്ന് ദിവസങ്ങളിലും ജംറകളിൽ കല്ലേറുണ്ടാവും. ദുൽഹജ്ജ് 13ന് വിടവാങ്ങൽ പ്രദിക്ഷണം നിർവ്വഹിച്ച് ഹാജി മാർ മക്കയോട് വിടപറയും. ചൊവ്വാഴ്ചയാണ് ബലി പെരുന്നാൾ. ത്യാഗത്തിന്റെയും ആത്മ സമർപ്പണത്തിന്റെയും സന്ദേശം കൂടിയാണിത്. ദൈവേച്ഛക്ക് മുന്നിൽ തനിക്കേറ്റവും പ്രിയപ്പെട്ടതിനെ ബലിയായി നൽകാൻ തയ്യാറായ പിതാവിന്റെയും, അതു ശിരസാവഹിച്ച പുത്രന്റെയും, അല്ലാഹുവിന്റെ കല്പ്പന അനുസരിച്ച് മകനെ ബലിനൽകാൻ തയ്യാറായ ഹാജറ ബീവിയുടെയും ചരിത്രസ്മരണകളാണ് ഹജ്ജും, ബലി പെരുന്നാളും. പ്രവാചകനായിരുന്ന ഇബ്രാഹീം നബി പുത്രൻ ഇസ്മായിൽ നബിയെ സ്നേഹ പരിലാളനകൾ നൽകി വളർത്തുന്നതിനിടയിൽ അല്ലാഹു ഇബ്രാഹീം നബിയെ പരീക്ഷിച്ചു. മകനെ ബലി നൽകാനായിരുന്നു കല്പ്പന. ഒരുവേളയിൽ പകച്ചുനിന്ന സമയം. ഒടുവിൽ അല്ലാഹുവിന്റെ കല്പന അംഗീകരിച്ച് അതിനു സന്നദ്ധമായ ത്യാഗത്തിന്റെ നിമിഷം. പ്രവാചകൻ ഇബ്രാഹീം നബിയുടെ സന്നദ്ധതയും, മകൻ ഇസ്മായീൽ നബിയുടെ അനുസരണയും, ആത്മ സമർപ്പണവും പരീക്ഷിക്കുക മാത്ര മായിരുന്നു ലക്ഷ്യം. മകനെ ബലിയറുക്കാനുള്ള സന്നദ്ധത പ്രകടിപ്പിച്ച നിമിഷം തന്നെ അതിൽ നിന്നും പിന്തിരിയാൻ അല്ലാഹു രണ്ടു പേരോടും കല്പ്പിച്ചു. ആത്മ സമർപ്പണത്തിന്റെയും, ത്യാഗത്തിന്റെയും ആവർത്തനമാണ് ഒരോ ഹജ്ജിലും ബലി പെരുന്നാളിലും സംഭവിക്കേണ്ടത്. 1,75,025ഹാജിമാരാണ് ഈ വര്ഷം വിശുദ്ധ ഹജ്ജില് പങ്കെടുക്കുന്നതിനായി ഇന്ത്യയില് നിന്നെത്തിയത്. ഇതില്1,28,072 പേര് ഇന്ത്യന് ഹജ്ജ് കമ്മിറ്റി മുഖേനയും 46,323 പേര് സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്മുഖേനയുമാണ് ഹജ്ജിനെത്തിയത്. വിഖായ, കെ.എം.സി.സി, തനിമ, ആർ.എസ്.സി, ഫ്രറ്റേണിറ്റി ഫോറം, മക്ക ഹജ്ജ്വെൽഫെയർ ഫോറം, ജിദ്ദ ഹജ്ജ് വെൽഫെയർ ഫോറം തുടങ്ങിയ വിവിധ കൂട്ടായ്മകളുടെ നേതൃത്വത്തിൽ അയ്യായിരത്തോളം വളണ്ടിയർമാർ ഇത്തവണ ഹജ്ജ് സേവനത്തിന് ഉണ്ട്.