അനുഗ്രഹപൂര്‍ണ്ണം ആവേശഭരിതം എസ്.എം.സി.സി. നേതൃസമ്മേളനം

ജോജോ കോട്ടൂര്‍

ഹൂസ്റ്റണ്‍: ഏഴാമത് സീറോ മലബാര്‍ നാഷ്ണല്‍ കണ്‍വന്‍ഷനോടനുബന്ധിച്ചു നടന്ന എസ്.എം.സി.സി. സമ്മിറ്റ് അഭിവന്ദ്യപിതാക്കന്മാരുടെ സാന്നിദ്ധ്യവും കൊണ്ടും ശ്രദ്ധേയമായി. സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ്സ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രസിഡന്റ് സിജില്‍ പാലക്കലോടിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ സെക്രട്ടറി മേഴ്‌സി കുര്യാക്കോസ് എം.സി. ആയിരുന്നു. നാ്ഷ്ണല്‍ പിആര്‍ഓ ജോജോ കോട്ടൂര്‍ സ്വാഗതം ആശംസിച്ചു.രൂപതയുടെ രൂപീകരണത്തിനു പ്രമുഖ പങ്കുവഹിച്ച എസ്.എം.സി.സിയുടെ നാളിതു വരെയുള്ള പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്നും തുടര്‍ന്ന് രൂപതാകേന്ദ്രത്തില്‍ നിന്നുള്ള സര്‍വ്വപിന്തുണയും ഉണ്ടായിരിക്കുമെന്നും ചിക്കാഗോ രൂപത മെത്രാന്‍ അഭിവന്ദ്യ മാര്‍ ജേക്കബ്ബ് അങ്ങാടിയത്ത് തന്റെ അനുഗ്രഹപ്രഭാഷണത്തില്‍ അറിയിച്ചു.

എസ്.എം.സി.സിയുടെ പ്രവര്‍ത്തന പന്ഥാവിന് പുതിയ ദിശാബോധം നല്‍കുന്ന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട് നല്‍കി.രൂപതാ ചാന്‍സിലര്‍ റവ.ഫാ.ജോണിക്കുട്ടി പുലിശ്ശേരില്‍, സീനിയര്‍ വൈദികന്‍ റവ.ഫാ.ജോസ് കണ്ടത്തിക്കുടി തുടങ്ങിയവര്‍ ക്ലാസുകള്‍ നയിച്ചു. സ്ഥാപക പ്രസിഡന്റ് ഡോ.ജയിംസ് കുറിച്ചി എസ്.എം.സി.യുടെ ചരിത്രത്തെക്കുറിച്ച് സമഗ്ര അവലോകനം നല്‍കി. ഭാവി പരിപാടികള്‍ വിശദീകരിച്ച് എസ്.എം.സി.സി ബോര്‍ഡ് ചെയര്‍മാന്‍ ജോര്‍ജുകുട്ടി പുല്ലാപ്പള്ളി സംസാരിച്ചു.എസ്.എം.സി.സി. ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ.ബിജു പറയുന്നിലം മുഖ്യാതിഥി ആയിരുന്നു. തങ്ങളുടെ വിശ്വാസവും, സംസ്‌കാരവും പാരമ്പര്യവും സംരക്ഷിക്കുന്നതിന് ആഗോളതലത്തില്‍ സീറോ മലബാര്‍ വിശ്വാസികള്‍ ഒന്നിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. സ്ഥാപക ട്രഷറാര്‍ മാത്യു തോയാലില്‍, വൈസ് പ്രസിഡന്റ് ജോണ്‍സണ്‍ കണ്ണൂക്കാടന്‍, റീജണല്‍ വൈസ് പ്രസിഡന്റ് ആന്റണി ചെറു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. രാജ്യാന്തരതലത്തില്‍ എസ്.എം.സി.സി നടത്തിവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജിയോ കടവേലില്‍ വിശദീകരിച്ചു.

എസ്.എം.സി.സിയുടെ നൂതനസംരംഭമായ മാട്രിമോണിയല്‍ വെബ്‌സൈറ്റ് യു.എസ്.നസ്രാണികോംന്റെ പ്രവര്‍ത്തനങ്ങള്‍ ജോസഫ് പയ്യപ്പള്ളി, അരുണ്‍ദാസ് എന്നിവര്‍ അവതരിപ്പിച്ചു. മാര്‍ ജേക്കബ് അങ്ങാടിയത്ത് വെബ്‌സൈറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിച്ചു. ദേശീയതലത്തില്‍ എസ്.എം.സി.സി.യുടെ ആഭിമുഖ്യത്തില്‍ നടത്തിയ സമ്മാനദാനം ട്രഷറര്‍ ജോസ് സെബാസ്റ്റിയന്‍, ജോയിന്റ് ട്രഷറര്‍ മാത്യു ചാക്കോ എന്നിവരുടെ നേതൃത്വത്തില്‍ നടന്നു. നവംബര്‍ 2, 3 തീയതികളില്‍ ഫിലാഡല്‍ഫിയായില്‍ നടക്കുന്ന കര്‍ദ്ദിനാള്‍ വര്‍ക്കി വിതയത്തില്‍ മെമ്മോറിയല്‍ ഇന്റര്‍ ചര്‍ച്ച് ബാസ്‌ക്കറ്റ് ബോള്‍ ടൂര്‍ണമെന്റിനെക്കുറിച്ച് റോഷിന്‍ പ്ലാമൂട്ടില്‍ വിശദീകരണം നല്‍കി. എസ്.എം.സി.സി വിമന്‍സ് ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ബോര്‍ഡ് വൈസ് ചെയര്‍പേഴ്‌സണ്‍ എല്‍സി വിതയത്തില്‍ അവതരിപ്പിച്ചു. ചിക്കാഗോ രൂപതയുടെ വിവിധ ഇടവകകളില്‍ നിന്നും മിഷനുകളില്‍ നിന്നുമായി നൂറുകണക്കിന് പ്രതിനിധികള്‍ സമ്മിററില്‍ സംബന്ധിച്ചു. ക്യാനഡയിലെ മിസിസാഗ രൂപതയില്‍ നിന്നും ബിജു തയ്യില്‍ ചിറ, തോമസ് വര്‍ഗീസ്, ജോളി ജോസഫ് എന്നിവര്‍ പ്രത്യേക ക്ഷണിതാക്കള്‍ ആയിരുന്നു.

എസ്.എം.സി.സി. നാ്ഷ്ണല്‍ ജോിയന്റ് സെക്രട്ടറി ജോര്‍ജ് വി.ജോര്‍ജ് കൃതജ്ഞത പ്രകാശിപ്പിച്ചു.

Picture2