ബാണാസുര സാഗര്‍ അണക്കെട്ട് തുറന്നു

കല്‍പ്പറ്റ: കനത്ത മഴയെത്തുടര്‍ന്ന് ജല നിരപ്പ് ഉയര്‍ന്ന ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു.

ഇതിന് മുന്നോടിയായി റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിരുന്നു. രാവിലെ കളക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിന്റേതാണ് തീരുമാനം. പ്രദേശത്ത് നിന്ന് ഭീരിഭാഗം ജനങ്ങളെയും ഒഴിപ്പിച്ചിരുന്നു.