ഭക്ഷ്യവിഷബാധ: വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പിലെ 45 ഓളം പേര്‍ ആശുപത്രിയില്‍

വയനാട്: ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷ്യവിഷബാധ.വയനാട്ടിലെ പനമരത്തെ ദുരിതാശ്വാസ ക്യാമ്പിലെ നാല്‍പ്പത്തിയഞ്ചോളം പേര്‍ക്കാണ് വിഷബാധയേറ്റത്. ഇവരെ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പുറമെ നിന്നെത്തിയ സംഘം വിതരണം ചെയ്ത ഭക്ഷണം കഴിച്ചതോടെയാണ് ആളുകള്‍ക്ക് ശാരീരിക അവശത അനുഭവപ്പെട്ടത്. ബലി പെരുന്നാള്‍ ദിനമായതിനാല്‍ വയനാട്ടിലെ പല ക്യാമ്പുകളിലും പുറമെ നിന്നെത്തിയ സംഘം ഭക്ഷണം വിതരണം ചെയ്തിരുന്നു. ഈ സംഘം വിതരം ചെയ്ത ഭക്ഷണം കഴിച്ച പനമരം നീര്‍വാരം സ്‌കൂളിലെ ക്യാമ്പിലുള്ളവര്‍ക്കാണ് ഭക്ഷ്യവിഷബാധ അനുഭവപ്പെട്ടത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ