ഒന്നിച്ചുനില്‍ക്കാം, അതിജീവിക്കാം; മുഖ്യമന്ത്രി

വയനാട്: കേരളം കടന്നുപോയികൊണ്ടിരിക്കുന്ന ദുര്‍ഘടഘട്ടത്തെ എല്ലാവര്‍ക്കും ഒന്നിച്ചുനിന്ന് അതിജീവിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വയനാട് മേപ്പാടിയിലെ ക്യാമ്പ് സന്ദര്‍ശിച്ച് ക്യാമ്പിലെ അന്തേവാസികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ ആവശ്യങ്ങള്‍ക്കും സര്‍ക്കാറുണ്ടെന്നും നാടിനൊപ്പം നേതൃത്വം നല്‍കികൊണ്ട് സര്‍ക്കാര്‍ കൂടെ തന്നെയുണ്ടാകുമെന്നാണ് പറയാനുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. വിവിധ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാറിന് ചെയ്യാനുണ്ട്. നിലവില്‍ മുന്‍ഗണന നല്‍കുന്നത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കാണ്. പലയിടങ്ങളിലായി കുറച്ച്‌പേരെ ഇനിയും കണ്ടെത്താനുണ്ട്. അതിന് ശേഷം പുനരധിവാസവുമായി ബന്ധപ്പെട്ട പ്രവര്‍ചത്തനങ്ങള്‍ തുടങ്ങു. ഉറ്റവരെയും , വീടും, സ്ഥലവും നഷ്ടപ്പെട്ടവരും, വീട് വാസയോഗ്യമല്ലാതായവരും, ഉപജീവനവും കൃഷിയും നഷ്ടപ്പെട്ടവരും എല്ലാം ക്യാമ്പിലുണ്ടെന്നറിയാം. എല്ലാം നമുക്കൊന്നിച്ച നിന്നാല്‍ പരിഹരിക്കാവുന്നതേയുളളു. കഴിഞ്ഞ വര്‍ഷം സമാനമാ. ദുരന്തം നാം നേരിട്ടതാണെന്നും അതുപോലെ തന്നെ ഒറ്റക്കെട്ടായി നിന്ന് ഇതും നമ്മള്‍ മറികടക്കുമെന്നും അദ്ദേഹം പറഞ്ഞു. അപകടം നടന്ന നാള്‍ തൊട്ട് ഇവിടെയെത്താനുള്ള താമസം മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും മറ്റ് മന്ത്രിമാരും പോലീസ് ഉദ്യോഗസ്ഥരും ഉയര്‍ന്ന മറ്റുദ്യോഗസ്ഥരും ഇവിടെയുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. വയനാട് നിന്ന് മലപ്പുറത്തെ ദുരിതബാധിത പ്രദേശത്താണ് മുഖ്യമന്ത്രി സന്ദര്‍ശനം നടത്തുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ