നിലമ്പൂര്‍ – തമിഴ്‌നാട് അതിര്‍ത്തിയില്‍ ഉരുള്‍പൊട്ടിയതായി സൂചന

മലപ്പുറം: നിലമ്പൂര്‍ – തമിഴ്‌നാട് അതിര്‍ത്തിയില്‍ ഉരുള്‍പൊട്ടിയതായി സൂചന. പുന്നപ്പുഴ, കാരക്കോടന്‍പ്പുഴ മരുതയിലെ കലക്കന്‍ പുഴ എന്നീ പുഴകളില്‍ വെള്ളം കലങ്ങിയാണ് വരുന്നത്.

ഉരുള്‍പൊട്ടല്‍ ഉണ്ടായതായി സൂചനയുണ്ടെന്ന് പ്രദേശവാസികള്‍ക്ക് റവന്യു അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജനങ്ങളോട് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറാനും കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.

കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയില്‍ മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടായത്. മലപ്പുറം നിലമ്പൂരിനടുത്ത് കവളപ്പാറയിലും വയനാട് പുത്തുമലയിലും വന്‍നാശനഷ്ടമുണ്ടാക്കിയ മണ്ണിടിച്ചിലിലും ഉരുള്‍പൊട്ടലിലുമായി നിരവധി പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ