പീച്ചി അണക്കെട്ടിന്റെ ഷട്ടറുകള്‍ വ്യാഴാഴ്ച രാവിലെ തുറക്കും

തൃശൂര്‍: ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പീച്ചി അണക്കെട്ടിന്റെ ഷട്ടറുകള്‍ വ്യാഴാഴ്ച രാവിലെ തുറക്കാന്‍ തീരുമാനിച്ചു. രാവിലെ പത്തിന് തുറക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. മുന്‍കരുതലെന്ന നിലയിലാണ് രണ്ടു ഷട്ടറുകള്‍ തുറക്കുക. ആശങ്ക വേണ്ടെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

അതേസമയം, കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മലങ്കര ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തിയിരുന്നു. 20 സെന്റിമീറ്ററില്‍ നിന്ന് 30 സെന്റിമീറ്ററായാണ് ഉയര്‍ത്തിയത്.

ഡാമിന്റെ ആറു ഷട്ടറുകളും 20ല്‍ നിന്ന് 30 സെന്റി മീറ്ററായി ഉയര്‍ത്തിയിട്ടുണ്ട്. തൊടുപുഴയാറിന്റെയും മുവാറ്റുപുഴയാറിന്റെയും തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാഭരണകൂടം അറിയിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ