നെടുങ്കണ്ടം കസ്റ്റഡി മരണക്കേസ്; അന്വേഷണം സിബിഐക്ക് വിടാന്‍ തീരുമാനം

തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ അന്വേഷണം സിബിഐക്ക് വിടാന്‍ തീരുമാനിച്ച് മന്ത്രിസഭാ യോഗം. പൊലീസുകാര്‍ പ്രതികളായ കേസ് എന്ന നിലയ്ക്കാണ് അന്വേഷണം സിബിഐയ്ക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

കേസ് സിബിഐക്ക് വിടണമെന്ന ആവശ്യമുന്നയിച്ച് രാജ്കുമാറിന്റെ കുടുംബം നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.

നിലവില്‍, ക്രൈംബ്രാഞ്ചിന്റെ അന്വേഷവും ജുഡിഷ്യല്‍ അന്വേഷണവും നടക്കുന്നുണ്ട്. ജുഡിഷ്യല്‍ അന്വേഷണത്തിനൊപ്പം സിബിഐ അന്വേഷണവും നടക്കട്ടെ എന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ