22.48 ടണ്‍ അവശ്യമരുന്നുകള്‍ കേരളത്തിലേയ്ക്ക് അയക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായി

ന്യൂഡല്‍ഹി : 22.48 ടണ്‍ അവശ്യമരുന്നുകള്‍ കേരളത്തിലേയ്ക്ക് അയക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായതായി ഡോ. എ. സമ്പത്ത്. ചണ്ഡിഗഡില്‍ നിന്നും ഭോപ്പാലില്‍ നിന്നും ഡല്‍ഹിയിലെത്തിച്ച് വിമാനമാര്‍ഗം മരുന്നുകള്‍ കൊച്ചിയിലെത്തിക്കും.

ആന്റിബയോട്ടിക്കുകളും ഇന്‍സുലിനും ഉള്‍പ്പെടെയുള്ള അവശ്യമരുന്നുകളാണ് എത്തിക്കുന്നത്. 400 കാര്‍ട്ടനുകളിലായി മൂന്നു ടണ്‍ ഇന്‍സുലിന്‍ ഉള്‍പ്പെടെ 2051 കാര്‍ട്ടന്‍ മരുന്നുകളാണ് എത്തുക. ഒരു ദിവസം ആറ് ടണ്‍ മരുന്നുകള്‍ വീതം വിമാനമാര്‍ഗം നാട്ടിലെത്തിക്കും. ഇതിനു പുറമെ ഒരു കോടി ക്ലോറിന്‍ ടാബ്ലറ്റുകളും കേരളത്തിലേയ്ക്ക് അയയ്ക്കും.

കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയമാണ് സംസ്ഥാനത്തിന്റെ അഭ്യര്‍ഥനപ്രകാരം മരുന്നുകള്‍ ലഭ്യമാക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ