അമ്മേ വേഗം മാറിക്കോളൂ, അല്ലെങ്കിൽ ചെമ്പിൽ കയറി പോകേണ്ടി വരും; മകന്റെ മുന്നറിയിപ്പ് പങ്കുവെച്ച് മല്ലിക സുകുമാരൻ

കഴിഞ്ഞ പ്രളയകാലത്ത് ഏറെ ശ്രദ്ധിക്കപ്പെടുകയും സാമൂഹ്യ മാദ്ധ്യമങ്ങൾ കൊട്ടിഘോഷിക്കുകയും ചെയ്ത വാർത്തയാണ് മല്ലികാ സുകുമാരനെ ചെമ്പിൽ ഇരുത്തി രക്ഷാ പ്രവർത്തകർ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്. ഇപ്പോഴും അതിന്റെ ട്രോളുകൾ സാമൂഹ്യമാദ്ധ്യമത്തിൽ സജീവമാണ്. എന്നാൽ ഇത്തവണ മകൻ പൃഥ്വിരാജ് നൽകിയ മുന്നറിയിപ്പാണ് മല്ലിക സുകുമാരൻ ഓർത്തെടുക്കുന്നത്. ചൊവ്വാഴ്ച രാത്രി പൃഥ്വിരാജ് വിളിച്ച് പറഞ്ഞു ‘അമ്മേ, നെയ്യാറും അരുവിക്കരയും തുറന്നിട്ടുണ്ട്. വേഗം മാറിക്കോളൂ, അല്ലെങ്കിൽ ചെമ്പിൽ കയറി പോകേണ്ടി വരും,’ എന്ന്. ഒന്ന് പേടിപ്പിക്കാതിരിയെടാ എന്നു പറഞ്ഞാണ് താൻ ഫോൺ വച്ചതെന്ന് മല്ലിക മെട്രോ മനോരമയിൽ എഴുതിയ ഓർമ്മക്കുറിപ്പിൽ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ