ഉത്തരകൊറിയ നടത്തിയ മിസൈല്‍ പരീക്ഷണം ദക്ഷിണകൊറിയക്കും യുഎസിനുമുള്ള മുന്നറിയിപ്പ്: കിം

പ്യോംഗ്യാംഗ്: കഴിഞ്ഞ ദിവസം ഉത്തരകൊറിയ നടത്തിയ മിസൈല്‍ പരീക്ഷണം ദക്ഷിണകൊറിയക്കും യുഎസിനുമുള്ള മുന്നറിയിപ്പാണെന്ന് കിം ജോംഗ് ഉന്‍.

ആണവനിരായുധീകരണം സംബന്ധിച്ച കാര്യത്തില്‍ പുനരാലോചന നടത്തുമെന്നും നേരത്തെ ഉത്തരകൊറിയ അറിയിച്ചിരുന്നു. യുഎസ്- ഉത്തരകൊറിയ ബന്ധം മോശ മാക്കാന്‍ സംയുക്ത സൈനികാഭ്യാസം ഇടയാക്കുമെന്നു നിരവധി തവണ മുന്നറിയിപ്പു നല്‍കിയിരുന്നതാണെന്നു ഉത്തരകൊറിയന്‍ വിദേശമന്ത്രാലയ വക്താവ് ചൂണ്ടിക്കാട്ടി.

ആണവ പോര്‍മുന ഘടിപ്പിക്കാവുന്ന മിസൈലാണ് കഴിഞ്ഞ ദിവസം ഉത്തരകൊറിയ പരീക്ഷിച്ചത്. രണ്ടാഴ്ചയ്ക്കിടെ നാലാം തവണയാണ് മിസൈല്‍ പരീക്ഷണം നടത്തിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ