ഹോളിവുഡ് നടനും സംവിധായകനുമായ പീറ്റര്‍ ഫോണ്ട അന്തരിച്ചു

കാലിഫോര്‍ണിയ: പ്രശസ്ത ഹോളിവുഡ് നടനും സംവിധായകനുമായ പീറ്റര്‍ ഫോണ്ട അന്തരിച്ചു. 79 വയസായിരുന്നു. ശ്വാസകോശ അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ലോസ് ആഞ്ചല്‍സിലെ വീട്ടിലായിരുന്നു അന്ത്യം.

1940 ഫെബ്രുവരി 23ന് ന്യൂയോര്‍ക്കിലായിരുന്നു ജനനം.1969ലെ ഈസി റൈഡര്‍ എന്ന ചിത്രത്തിലൂടെയാണ് പീറ്റര്‍ ഫോണ്ട പ്രശസ്തനായത്. ഹോളിവുഡിലെ അതികായരായ ഫോണ്ട കുടുംബത്തിലെ അംഗമായ പീറ്റര്‍, മഹാനടന്‍ ഹെന്റി ഫോണ്ടയുടെ മകനാണ്. നടി ജെയിന്‍ ഫോണ്ട സഹോദരിയാണ്. നടി ബ്രിജെറ്റ് ഫോണ്ട മകളാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ