അതിര്‍ത്തിയില്‍ വീണ്ടും പാക്ക് വെടിവെപ്പ്; ഇന്ത്യന്‍ ജവാന് വീരമൃത്യു

ജമ്മു: കശ്മീരിലെനിയന്ത്രണരേഖയില്‍ പാക്കിസ്ഥാന്‍ സേന നടത്തിയ വെടിവെപ്പില്‍ ഇന്ത്യന്‍ ജവാന് വീരമൃത്യു. ഡെറാഡൂണ്‍ സ്വദേശി ലാന്‍സ് നായിക് സന്ദീപ് ഥാപ്പ (35) ആണ് മരിച്ചത്.

രജൗരിയിലെ നിയന്ത്രണരേഖയ്ക്ക് സമീപം രാവിലെ ആറരയോടെയാണ് പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. ഇന്ത്യന്‍ സൈനിക പോസ്റ്റുകളും ഗ്രാമങ്ങളും ലക്ഷ്യമിട്ട് മോട്ടാര്‍ ഷെല്ലും ചെറിയ ആയുധങ്ങളും ഉപയോഗിച്ചാണ് പാക്ക് സേന ആക്രമണം നടത്തിയത്. ഇന്ത്യന്‍ സേന ശക്തമായി തിരിച്ചടിച്ചു.

കഴിഞ്ഞ ദിവസം നിയന്ത്രണരേഖക്ക് സമീപം ഇന്ത്യന്‍ സേനയുടെ വെടിയേറ്റ് തങ്ങളുടെ നാല് സൈനികര്‍ മരിച്ചെന്ന് പാക്കിസ്ഥാന്‍ അവകാശപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് അതിര്‍ത്തിയില്‍ പാക്ക് പ്രകോപനമുണ്ടായത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ