സ്റ്റൈലിഷ് ലുക്കില്‍ ധര്‍മജന്‍

നടന്‍ ധര്‍മജന് ബോള്‍ഗാട്ടിയുടെ പുതിയ മേക്കോവര്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഒമര്‍ ലുലു ഒരുക്കുന്ന ധമാക്ക എന്ന ചിത്രത്തിന് വേണ്ടിയാണ് ധര്‍മജന്റെ പുതിയ സ്റ്റൈലിഷ് മേക്കോവര്‍. മുടി സ്‌പൈക്ക് ചെയ്ത് ചെറിയ താടിയുമായി ഫ്രീക്ക് ലുക്കിലാണ് താരം എത്തുന്നത്. ഒമര്‍ ലുലുവാണ് ധര്‍മജന്റെ പുതിയ ലുക്ക് ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചത്.രസകരമായ കമന്റുകളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ശിവ എന്നാണ് ചിത്രത്തിലെ ദര്‍മജന്റെ കഥാപാത്രത്തിന്റെ പേര്. ഒളിംപ്യന്‍ അന്തോണി ആദം എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് എത്തിയ അരുണ്‍ ആണ് നായകന്‍. സലിം കുമാര്‍, ഇന്നസെന്റ്, സാബുമോന്‍, മുകേഷ്, ഉര്‍വ്വശി, നിക്കി ഗല്‍റാണി, നേഹ, ഹരീഷ് കണാരന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ഷാലിന്‍ സോയ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.
സാബുമോനാണ് ചിത്രത്തിലെ വില്ലന്‍ വേഷം കൈകാര്യം ചെയ്യുന്നത്.

ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം കെ നാസര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സാരംഗ് ജയപ്രകാഷ്, വേണു ഓവി കിരണ്‍ ലാല്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഗോപി സുന്ദര്‍

ഹാപ്പി വെഡ്ഡിങ് , ചങ്ക്‌സ്, ഒരു അഡാര്‍ ലവ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഒമര്‍ ലുലു ഒരുക്കുന്ന ചിത്രമാണ് ധമാക്ക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ