ഇഷ്‌കിന്റെ കട്ട് ചെയ്യാത്ത ക്ലൈമാക്‌സ്

കേരളത്തില്‍ നിറയുന്ന സദാചാര പോലീസിനെ തുറന്നു കാട്ടിയ ചിത്രമാണ് അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത ഇഷ്‌ക്. തീയേറ്ററുകളിലും പിന്നീട് ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലും പ്രേക്ഷകശ്രദ്ധയും നിരൂപകപ്രശംസയും ഒരുപോലെ നേടിയെടുത്ത ചിത്രത്തില്‍ ഷെയ്ന്‍ നിഗവും ആന്‍ ശീതളുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ചിത്രത്തിന്റെ ക്ലൈമാക്സ് അപ്രതീക്ഷിതത്വം കാത്തുവെച്ച ഒന്നായിരുന്നു. പ്രണയത്തിലേക്കും തന്റെ ജീവിതത്തിലേക്കും വീണ്ടും ക്ഷണിക്കുന്ന നായകനോട് നായിക നടത്തുന്ന പ്രതികരണമാണ് സിനിമയുടെ നിലപാടായും വായിക്കപ്പെട്ടത്. തന്റെ വിരലില്‍ മോതിരമിടാന്‍ ശ്രമിക്കുന്ന നായകന് മുന്നില്‍ നടുവിരല്‍ ഉയര്‍ത്തിക്കാട്ടിയാണ് നായികയുടെ പ്രതിഷേധം.

ക്ലൈമാക്‌സ് സെന്‍സര്‍ ബോര്‍ഡിന്റെ ആവശ്യപ്രകാരം വെട്ടിമുറിക്കേണ്ടിവന്നു. ഇപ്പോഴിതാ സെന്‍സര്‍ ബോര്‍ഡ് കത്രിക വെക്കും മുന്‍പുണ്ടായിരുന്ന ക്ലൈമാക്സിന്റെ പൂര്‍ണരൂപം പ്രേക്ഷകര്‍ക്കായി പങ്കുവച്ചിരിക്കുകയാണ് സംവിധായകനായ അനുരാജ് മനോഹര്‍. ‘ഇഷ്‌കിന്റെ ഇടപെടലുകള്‍ ഇല്ലാത്ത, കത്രിക വെക്കാത്ത, സംവിധായകന്റെ വെര്‍ഷന്‍. വസുധയുടെ (നായികാ കഥാപാത്രം) നടുവിരല്‍ വ്യക്തമാണ്’, എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ