ശബരിമല ക്ഷേത്രം തന്ത്രി ആയി നിയമിക്കണം; കണ്ഠരര് മോഹനര് ഹൈക്കോടതിയില്‍

കൊച്ചി: ശബരിമല ക്ഷേത്രം തന്ത്രി ആയി തന്നെ നിയമിക്കാന്‍ ദേവസ്വം ബോര്‍ഡിന് നിര്‍ദേശം നല്‍കണം എന്നാവശ്യപ്പെട്ട് കണ്ഠരര് മോഹനര് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. 12 വര്‍ഷമായി അകാരണമായി തന്നെ തന്ത്രി പദവിയില്‍ നിന്നു മാറ്റി നിര്‍ത്തുന്നതായി മോഹനര് ഹര്‍ജിയില്‍ പറയുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, ദേവസ്വം കമ്മീഷണര്‍ എന്നിവരെ എതിര്‍ കക്ഷി ആക്കിയാണ് ഹര്‍ജി.

ശബരിമലയില്‍ ഒരു വര്‍ഷത്തെ താന്ത്രിക ചുമതലകള്‍ വഹിക്കുന്നതിനായി തന്ത്രി കണ്ഠരര് മഹേഷ് മോഹനര് വെള്ളിയാഴ്ച ചുമതലയേറ്റിരുന്നു, കണ്ഠരര് മോഹനരുടെ മകനാണ് അദ്ദേഹം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ