ന്യൂനപക്ഷങ്ങള്‍ക്ക് ഭയമെന്ന് പറയുന്നത് സാങ്കല്‍പ്പികം മാത്രം: ആരിഫ് മുഹമ്മദ് ഖാന്‍

ന്യൂഡല്‍ഹി: ന്യൂനപക്ഷങ്ങള്‍ക്ക് ഭയമെന്ന് പറയുന്നത് സാങ്കല്‍പ്പികം മാത്രമാണെന്ന് നിയുക്ത കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.ഇരയായി സ്വയം കരുതുന്നത് തെറ്റാണെന്നും ഭൂരിപക്ഷം, ന്യൂനപക്ഷം എന്നീ വേര്‍തിരിവുകള്‍ അവസാനിക്കണമെന്നും അദ്ദേഹം പറഞ്ഞു.മുത്തലാഖ് നിരോധിച്ചതിന് പ്രധാനമന്ത്രിയോട് നന്ദിയുണ്ട്. മുത്തലാഖിനെ മുപ്പത് വര്‍ഷമായി എതിര്‍ക്കുന്നു. മുത്തലാഖില്‍ കേരളത്തില്‍ ഫലപ്രദമായ സംവാദത്തിന് ശ്രമിക്കും, അദ്ദേഹം വ്യക്തമാക്കി.സംസ്ഥാനസര്‍ക്കാരിന്റെ ഭരണത്തില്‍ ഇടപെടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ