ലോക്കപ്പ്‌ മര്‍ദ്ദനവും മൂന്നാംമുറയും നടക്കരുത്‌: പൊലീസ് മികവ് കാട്ടേണ്ടത് ബുദ്ധികൊണ്ടെന്ന്

കണ്ണൂര്‍:പൊലീസ് മികവ്‌ കാണിയ്‌ക്കേണ്ടത് മുഷ്ടി ഉപയോഗിച്ചല്ല, മറിച്ച് ബുദ്ധി ഉപയോഗിച്ചാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കേരള പൊലിസ് ഓഫീസേഴ്സ് അസോസിയേഷന്‍ 31-ാം സംസ്ഥാന സമ്മേളനം കണ്ണൂര്‍ മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.

മൂന്നാം മുറയും ലോക്കപ്പ് മര്‍ദനവും നടക്കാന്‍ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ആദ്യ ഇ.എം.എസ് സര്‍ക്കാര്‍ അംഗീകരിച്ച പൊലീസ് നയത്തില്‍ തന്നെ ഇക്കാര്യം വ്യക്തമാക്കിയതാണ്‌. ഒറ്റപ്പെട്ടനിലയില്‍ ഇപ്പോഴും ഇതു നിലനില്‍ക്കുന്നുവെന്നത് ഒട്ടും അഭിമാനകരമല്ലെന്നും, ഇത്തരം നടപടി തുടരുന്നവര്‍ക്കെതിരെ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

പൊലീസിന് കളങ്കമുണ്ടാക്കുന്ന ഒറ്റപ്പെട്ട സംഭവങ്ങള്‍ പോലും ഉണ്ടാകാന്‍ പാടില്ല. ശരി ചെയ്താല്‍ പൊലീസിന്റെ സംരക്ഷണത്തിന് സര്‍ക്കാര്‍ ഒപ്പമുണ്ടാകും.തെറ്റ് ചെയ്താല്‍ മുഖം നോക്കാതെ നടപടിയുണ്ടാകും.അന്വേഷണ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കണം.വിവരങ്ങള്‍ ചോര്‍ത്തുന്ന സ്ഥിതി ഉണ്ടാകരുത്, ഇത് കുറ്റവാളികള്‍ക്ക് സഹായകരമാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ