32 C
Kochi
Friday, April 19, 2024
ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും ഉള്‍പ്പെട്ട ടൈറ്റാനിയം കേസ്‌; അന്വേഷണം സിബിഐക്ക്

ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും ഉള്‍പ്പെട്ട ടൈറ്റാനിയം കേസ്‌; അന്വേഷണം സിബിഐക്ക്

തിരുവനന്തപുരം: ടൈറ്റാനിയം അഴിമതിക്കേസിന്റെ അന്വേഷണം സംസ്ഥാന സര്‍ക്കാര്‍ സിബിഐക്ക് വിട്ടു.

ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, ഇബ്രാഹിം കുഞ്ഞ് എന്നിവര്‍ക്കെതിരെ ഗുരുതര ആരോപണമാണ് കേസില്‍ ഉന്നയിക്കുന്നത്. നിലവില്‍ കേസ് അന്വേഷിച്ചിരുന്നത് വിജിലന്‍സായിരുന്നു.

ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന സമയത്ത് ടൈറ്റാനിയത്തില്‍ മാലിന്യസംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുന്നതിനായുള്ള ഉപകരണങ്ങള്‍ വാങ്ങിയതില്‍ അഴിമതിയുണ്ടെന്നാണ് കേസ് പറയുന്നത്. ഇപ്പോള്‍ പ്രതികളായുള്ളത് ഉദ്യോഗസ്ഥരുള്‍പ്പെടെ ആറുപേരാണ്.

കേസിന്റെ അന്വേഷണത്തില്‍ 80 കോടി നഷ്ടം സംഭവിച്ചുവെന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു. വിദേശ കമ്പനി ഉള്‍പ്പെട്ടിട്ടുള്ള കേസായതിനാല്‍ സിബിഐക്ക് കൈമാറണമെന്ന് വിജിലന്‍സ് ശുപാര്‍ശ ചെയ്യുകയും ചെയ്തിരുന്നു.