മാർത്തോമാ മെത്രാപ്പോലീത്തയുടെ ചാണക്യ തന്ത്രം വിജയം കണ്ടു, സഭാ പ്രതിനിധി മണ്ഡലം തടസ്സം കൂടാതെ മുന്നോട്ട്

സൂസൻ സാമുവേൽ

തിരുവല്ല:മലങ്കര മാർത്തോമാ സുറിയാനി സഭയ്ക്ക് പുതുതായി എപ്പിസ്കോപ്പാമാരെ തിരഞ്ഞെടുക്കുന്നതിനുള്ള സഭാ പ്രതിനിധി മണ്ഡലം തിരുവല്ലയിൽ സഭാ ആസ്ഥാനത്ത് ആരംഭിച്ചു.
തിരഞ്ഞെടുപ്പ് പ്രക്രിയയിൽ അപാകതകൾ ഉണ്ടെന്ന് ആരോപിച്ച് ഏതാനും എപ്പിസ്കോപ്പൽ നോമിനേഷൻ ബോർഡ് അംഗങ്ങൾ നോമിനേഷൻ ബോർഡിൽ നിന്നും രാജിവെച്ച് പുറത്തു പോകുകയും കോടതിയിൽ കേസ് ഫയൽ ചെയ്യുകയും ചെയ്തിരുന്നു.ഇതേതുടർന്ന് അന്ന് തിരഞ്ഞെടുപ്പ് പ്രക്രിയ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ് ആയിരുന്നു.

എന്നാൽ എന്നാൽ പ്രതിനിധി മണ്ഡലത്തിലെയും മെത്രാപ്പോലീത്തായും നടപടികൾ കോടതി ശരിവച്ചു. അതോടെ തിരഞ്ഞെടുപ്പ് പ്രക്രിയ പുനരാരംഭിച്ചു.നോമിനേഷൻ ബോർഡ് നോമിനേറ്റ് ചെയ്ത അത് പട്ടക്കാർക്ക് സഭാ പ്രതിനിധി മണ്ഡലത്തിലെ 75 ശതമാനം വോട്ട് നേടിയെങ്കിൽ മാത്രമേ എപ്പിസ്കോപ്പ സ്ഥാനത്തേക്ക് അർഹത നേടൂ.

ഇതിനായുള്ള വോട്ടിംഗ് പ്രക്രിയയാണ് ഇന്ന് സെപ്റ്റംബർ 12ന് നിശ്ചയിച്ചിരുന്നത്.എന്നാൽ വോട്ടിങ്ങിന് നടത്തുന്നത് തടഞ്ഞുകൊണ്ട് ഉണ്ട് എതിർകക്ഷികൾ കോടതിയിൽ നിന്നും കഴിഞ്ഞദിവസം സ്റ്റേ സമ്പാദിച്ചിരുന്നു.അവധി ദിവസമായതിനാൽ എന്നാൽ കോടതി വിധിപകർപ്പ് ലഭ്യമായിരുന്നില്ല.കോടതിയുടെ പരാമർശം എതിർകക്ഷിയുടെ വക്കീൽ കത്തിലൂടെ സഭാനേതൃത്വത്തെ അറിയിക്കുകയായിരുന്നു..

കോടതിയേയും കോടതി നടപടി ക്രമങ്ങളെയും ബഹുമാനിക്കുന്ന മാർത്തോമ മെത്രാപ്പോലീത്ത മുൻ നിശ്ചയിച്ചിരുന്ന പ്രകാരംതന്നെ സ്പെഷ്യൽ മണ്ഡലം നടത്തുന്നതിന് ആവശ്യമായ നടപടികളുമായി മുന്നോട്ടുപോയി.സഭയിലെ സമുന്നതരായ വക്കീലന്മാരും മറ്റു പ്രമുഖരും മെത്രാപ്പൊലീത്തയ്ക്ക് ആവശ്യമായ നിയമ ഉപദേശങ്ങൾ യഥാക്രമം നൽകിക്കൊണ്ടിരുന്നു.കോടതി വിധി പ്രതികൂലമായി ഇരുന്നിട്ടും രാവിലെ എട്ടുമണിക്ക് തന്നെ മണ്ഡലം നടത്തുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു.തിരുവോണം ആയിരുന്നതിനാൽ ഈ ദിവസങ്ങളിൽ കോടതി അവധിയാണ്. എന്നാൽ ഇന്നു ചേർന്ന സ്പെഷ്യൽ എൽ എൻ ജി നെ കൊണ്ട് തന്നെ കേസ് എടുപ്പിക്കുകയും അനുകൂല വിധി സമ്പാദിക്കുകയും ചെയ്യാമെന്ന് എന്ന പ്രതീക്ഷയിലാണ് മെത്രാപോലിത്ത നടപടികളുമായി മുന്നോട്ട് പോയത്.

സ്പെഷ്യൽ മത്സരത്തിനുള്ള രജിസ്ട്രേഷൻ പ്രക്രിയ രാവിലെ എട്ടുമണിക്ക് തന്നെ ആരംഭിച്ചു.കോടതി വിധി അനുകൂലം അല്ലാതെ വന്നാൽ പരാതികൾ ഉണ്ടാകാതെ ഇരിക്കുന്നതിന് ആരിൽനിന്നും രജിസ്ട്രേഷൻ ഫീസ് ഈടാക്കിയതുമില്ല.രജിസ്റ്റർ ചെയ്ത മണ്ഡലങ്ങളെ അലക്സാണ്ടർ മാർത്തോമ്മ മെമ്മോറിയൽ ഹാളിനുള്ളിൽ പ്രവേശിപ്പിക്കുകയും ചെയ്തു.ഹാളിനുള്ളിൽ നിന്നും പുറത്തേക്ക് ആശയവിനിമയങ്ങൾ ഉണ്ടാകാതിരിക്കാൻ മൊബൈൽ ജാമറുകൾ സജ്ജമാക്കിയിട്ടുണ്ട് .പത്തുമണിക്ക് കോടതി നടപടികൾ ആരംഭിച്ചതോടെ ഇനി എന്താകുമെന്ന് ആകാംക്ഷയായി ഓരോ അംഗങ്ങളും.

10 40 ഓടെ സഭയ്ക്ക് അനുകൂലമായ കോടതി വിധി വന്നു.മെത്രാപ്പോലീത്തായുടെ നടപടികളെ കോടതി ശരിവെക്കുകയും മണ്ഡലം നടത്തുന്നതിന് തടസ്സമില്ല എന്നും കോടതി വിധിച്ചു.ഉടൻതന്നെ ആരാധനയോടെ സ്പെഷ്യൽ മണ്ഡലത്തിന് തുടക്കമായി.ആരാധന കഴിഞ്ഞ് ഉടൻ തന്നെ വോട്ടിംഗ് ആരംഭിച്ചു.
കഴിഞ്ഞ നാലു വർഷത്തോളമായി അനിശ്ചിതത്വത്തിൽ ആയിരുന്ന എപ്പിസ്കോപ്പൽ തെരഞ്ഞെടുപ്പാണ് ഇപ്പോൾ അതിൻറെ അന്തിമഘട്ടത്തിലേക്ക് കടന്നിരിക്കുന്നത്.നിരവധി പ്രതിസന്ധികളെ ആത്മസംയമനത്തോടെ അതിജീവിച്ച് മാർത്തോമാ മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ:ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്തായുടെ വിജയം കൂടിയാണ് ഈ തെരഞ്ഞെടുപ്പ് പ്രക്രിയകൾ തുടരാൻ ഉണ്ടായ സാഹചര്യം.

സഭയെ സ്നേഹിക്കുന്ന ഓരോ വിശ്വാസിയും കാത്തിരുന്ന ന ഇന്ന് വിജയമാണ് ആണ് കോടതിവിധിയിലൂടെ യാഥാർത്ഥ്യം ആയിരിക്കുന്നത്.ആകെയുള്ള മണ്ഡലങ്ങളിൽ 75 ശതമാനം പേരുടെ വോട്ടുകൾ നേടിയ എങ്കിൽ മാത്രമേ നോമിനേറ്റ് ചെയ്ത പട്ടക്കാർക്ക് എപ്പിസ്കോപ്പൽ സ്ഥാനത്തേക്ക് അർഹത നേടാനാകൂ.
ഇന്നത്തെ വോട്ടിംഗിൽ 75 ശതമാനം വോട്ട് നേടാൻ ആയില്ലെങ്കിൽ നാളെ വീണ്ടും വോട്ടിംഗ് നടക്കും.വോട്ടിങ് പ്രക്രിയയിൽ പങ്കെടുക്കാൻ 88 ശതമാനം മണ്ഡലം അംഗങ്ങളും രെജിസ്റ്റർ ചെയ്ത് ഇന്ന് ഹാജരായിട്ടുണ്ട് .

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ