മാർത്തോമാ സഭയെ പട്ടക്കാർ വോട്ടുചെയ്ത് തോൽപ്പിച്ചു

സൂസൻ സാമുവേൽ

തിരുവല്ല:ഇന്ന് നടന്ന മാർത്തോമ അമ്മ സഭയുടെ എപ്പിസ്കോപ്പൽ തെരഞ്ഞെടുപ്പിൽ ആർക്കും മതിയായ വോട്ട് ലഭിച്ചില്ല.അൽമായരുടെ 75 ശതമാനം വോട്ടും പട്ടക്കാരുടെ 75 ശതമാനം വോട്ടും നേടി എങ്കിൽ മാത്രമേ എപ്പിസ്കോപ്പൽ സ്ഥാനത്തിന് അർഹത നേടാൻ കഴിയു.നോമിനേറ്റ് ചെയ്യപ്പെട്ടവരിൽ ആർക്കും തന്നെ 75 ശതമാനം വോട്ട് ലഭിച്ചില്ല.പട്ടക്കാരുടെ വോട്ടിംഗ് ശതമാനം ആണ് ഞെട്ടിക്കുന്നത്.റവ.ഡോ. മോത്തി വർക്കി അച്ചന് 55.1% വോട്ടും
റവ.ഡോ. ജോസഫ് ഡാനിയൽ അച്ചന് 54.57% വോട്ടും
റവ. സജു സി. പാപ്പച്ചൻ അച്ചന് 40.76% വോട്ടും
റവ.ഡോ. പി.ജി.ജോർജജ് അച്ചന് 33.63 % വോട്ടും മാത്രമാണ് പട്ടക്കാർ നല്കിയത്.പട്ടക്കാർ സംഘടിതമായി വോട്ടിംഗ് ശതമാനം കുറയ്ക്കുവാൻ ശ്രമം നടത്തിയ സാഹചര്യത്തിൽ അൽമായരുടെ ഭാഗത്തുനിന്നും പ്രതീക്ഷ നൽകുന്ന പ്രതികരണമാണ് ഉണ്ടായത്

റവ.ഡോ. മോത്തി വർക്കി അച്ചന് 74.50% വോട്ടും
റവ.ഡോ. ജോസഫ് ഡാനിയൽ അച്ചന് 74.25% വോട്ടും
റവ. സജു സി. പാപ്പച്ചൻ അച്ചന് 65 .30% വോട്ടും
റവ.ഡോ. പി.ജി.ജോർജജ് അച്ചന് 51.34 % വോട്ടും അല്മായർ നൽകി.

സഭയുടെ ഉപ്പും ചോറും തിന്നു തടിച്ചു കൊഴുത്ത പട്ടക്കാർ ഒരു പ്രതിസന്ധി ഘട്ടത്തിൽ സഭയ്ക്കെതിരെ തിരിഞ്ഞു എന്നത് വിശ്വാസ സമൂഹത്തെ ഒന്നാകെ വല്ലാത്ത ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.ആർക്കും 75 ശതമാനം വോട്ട് ലഭിക്കാത്ത സാഹചര്യത്തിൽ നാളെയും വോട്ടിംഗ് നടക്കും.നാളെയും ആരും ജയിക്കുന്നില്ല എങ്കിൽ ഈ നടപടിക്രമങ്ങൾ ഇവിടെ അവസാനിക്കും.പട്ടക്കാരുടെ വോട്ടിംഗ് ശതമാനത്തിൽ കാര്യമായ കുറവ് ഉള്ളതിനാൽ എന്നാൽ നാളത്തെ വോട്ടിങ്ങിൽ എത്രത്തോളം പ്രതീക്ഷ അർപ്പിക്കാം എന്നത് അത് സംശയകരമാണ്.ഏതാനും ചില പട്ടക്കാർ മെത്രാപ്പോലീത്ത യോടുള്ള വിരോധം തീർക്കാൻ ഞാൻ സഭയെ ഒന്നാകെ കരുവാക്കി എന്നത് വിശ്വാസ സമൂഹത്തിന് ആശങ്ക വർധിപ്പിക്കുന്നതാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ