റെജി ചെറിയാന്റെ നിര്യാണത്തിൽ ഫോമാ അനുശോചിച്ചു

ഡാളസ്: ഫോമാ സൗത്ത് ഈസ്റ്റ് റീജിയന്റെ മുൻ വൈസ് പ്രസിഡന്റ് റെജി ചെറിയാന്റെ അകാലനിര്യാണത്തിൽ ഫോമാ അനുശോചനം രേഖപ്പെടുത്തി. അമേരിക്കൻ മലയാളികൾക്ക് സുപരിചിതനായ ഇദ്ദേഹത്തിന്റെ വേർപാട് അമേരിക്കൻ മലയാളികൾക്കും, ഫോമായ്ക്കും ഒരു തീരാനഷ്ടമാണന്ന് ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തിൽ തന്റെ അനുശോചന സന്ദേശത്തിൽ അറിയിച്ചു.

അറ്റ്ലാന്റ മെട്രോ മലയാളി അസോസിയേഷന്റെ (അമ്മ) പ്രസിഡന്റാണ്. ഫോമായുടെ ചാരിറ്റി പ്രവർത്തനങ്ങളിൽ ഇദ്ദേഹം സജീവസാന്ന്യധ്യമായിരുന്നു. കേരളത്തിലും അമേരിക്കയിലും നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ നിറസാന്ന്യധ്യമായിരുന്ന റെജി ചെറിയാന്റെ നിര്യാണവാർത്തയറിഞ്ഞവർ ഞെട്ടലിൽ നിന്നും മുക്തരായിട്ടില്ല. കോഴഞ്ചേരി സ്വദേശിയായ ഇദ്ദേഹത്തിന്റെ സൗഹൃദവലയം വളരെ വലുതായിരുന്നു. ഭാര്യ ആനി ചെറിയാൻ ഫോമാ നാഷണൽ കമ്മറ്റി വനിതാ പ്രതിനിധിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

സന്തപ്ത കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായി ജനറൽ സെക്രെട്ടറി ജോസ് ഏബ്രഹാമിനോടൊപ്പം, ഫോമാ വൈസ് പ്രസിഡന്റ് വിന്‍സന്റ് ബോസ് മാത്യു, ജോയിന്റ് സെക്രട്ടറി സാജു ജോസഫ്‌, ട്രഷറര്‍ ഷിനു ജോസഫ്‌, ജോയിന്റ് ട്രഷറര്‍ ജയിന്‍ കണ്ണച്ചാന്‍പറമ്പില്‍ എന്നീ എക്സിക്യൂട്ടീവുകളും അനിശോചിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ