എട്ടു ദിവസം;മലയാളി കുടിച്ചത് 487 കോടി രൂപയുടെ മദ്യം

തിരുവനന്തപുരം:സംസ്ഥാനത്ത് ഓണക്കാലത്ത് റെക്കോർഡ് മദ്യവിൽപന. എട്ടു ദിവസം കൊണ്ടു ബവ്‌റിജസ് ഔട്ലെറ്റുകളിൽ നിന്നുമാത്രം മലയാളി കുടിച്ചുതീർത്തത് 487 കോടി രൂപയുടെ മദ്യം. കഴിഞ്ഞ തവണത്തേതിനെക്കാൾ 30 കോടി രൂപയുടെ മദ്യമാണ് അധികം വിറ്റത്. ഇരിങ്ങാലക്കുടയിലാണ് ഉത്രാടദിനത്തിൽ ഇത്തവണയും ഏറ്റവും കൂടുതൽ മദ്യം വിറ്റത്. മദ്യാപാനത്തിൽ റെക്കോഡ് സൃഷ്ടിക്കാറുള്ള മലയാളി ഇത്തവണയും പതിവു തെറ്റിച്ചില്ല. ഓണക്കാലത്തെ എട്ടു ദിവസം കൊണ്ട് കഴിഞ്ഞവർഷത്തേക്കാൾ 30 കോടിയുടെ അധികമദ്യമാണ് മലയാളി കുടിച്ചുതീർത്തത്. ഉത്രാട ദിനത്തിൽ മാത്രം വിറ്റത് 90.32 കോടിയുടെ മദ്യം. ഇത്തവണയും ഇരിങ്ങാലക്കുട ബവ്‌റിജസ് ഔട്ലെറ്റ് തന്നെയാണ് ഉത്രാടത്തിന് ഏറ്റവും കൂടുതൽ മദ്യംവിറ്റത്. രണ്ടാംസ്ഥാനത്ത് ആലപ്പുഴ കോടതി ജംഗ്ഷനിലെ ബവ്‌റിജസ് ഔട്ലെറ്റാണ്. തൊണ്ണൂറ്റി മൂന്നു ലക്ഷത്തി അൻപത്തി എണ്ണായിരം രൂപയുടെ മദ്യമാണ് ഇവിടെ വിറ്റത്. 2018 ൽ ഓണക്കാലത്തെ എട്ടു ദിവസം കൊണ്ട് 457 കോടി രൂപയുടെ മദ്യം വിറ്റപ്പോൾ ഇത്തവണയത് 487 കോടിയായി.