യു.ഡി.എഫിലുള്ള വിള്ളല്‍ മുതലാക്കാമെന്ന് കരുതേണ്ട: ഉമ്മന്‍ചാണ്ടി

കോട്ടയം: പാല ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച് യു.ഡി.എഫിലുള്ള വിള്ളല്‍ മുതലാക്കാമെന്ന് കരുതേണ്ടെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.യു.ഡി.എഫ് ഒറ്റക്കെട്ടായി തന്നെ തെരഞ്ഞെടുപ്പിനെ നേരിടുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കിയ നവോത്ഥാന സമിതിയെയും ഉമ്മന്‍ചാണ്ടി പരിഹസിച്ചു. നവോത്ഥാന സമിതി ലക്ഷ്യം കാണാതിരുന്നത് ഉദ്ദേശ ശുദ്ധിയില്ലാത്തതു കൊണ്ടാണെന്നും തട്ടിക്കൂട്ട് പ്രസ്ഥാനമാണ് നവോത്ഥാന സമിതിയെന്നും ഉമ്മന്‍ചാണ്ടി പ്രതികരിച്ചു.