പി.വി സിന്ധുവിന് നാഗാര്‍ജുനയുടെ സ്‌നേഹ സമ്മാനം

ബാഡ്മിന്റനില്‍ ലോക ചാമ്പ്യന്‍ഷിപ്പ് നേടി ഇന്ത്യയുടെ അഭിമാനമുയര്‍ത്തിയ പി.വി സിന്ധുവിന് നാഗാര്‍ജുനയുടെ സ്‌നേഹ സമ്മാനം. ബിഎംഡബ്ല്യുവിന്റെ എസ്.യു.വി എക്‌സ് 5ന്റെ ഏറ്റവും പുതിയ മോഡലാണ് നാഗാര്‍ജുന സിന്ധുവിന് സമ്മാനിച്ചിരിക്കുന്നത്.

ബിഎംഡബ്ല്യു എസ്‌യുവി നിരയിലെ ഏറ്റവും മികച്ച വാഹനങ്ങളിലൊന്നാണ് എക്‌സ് 5. പുതു തലമുറ എക്‌സ് 5നെ ബിഎംഡബ്ല്യു വിപണിയിലെത്തിച്ചത് അടുത്തിടെയാണ്.

പെട്രോള്‍, ഡീസല്‍ എന്‍ജിനുകളില്‍ എക്‌സ് 5 വിപണിയിലുണ്ട്. 265 ബിഎച്ച്പി കരുത്തും 620 എന്‍എം ടോര്‍ക്കുമുള്ള മൂന്നു ലീറ്റര്‍ എന്‍ജിനാണ് ഡീസല്‍ മോഡലിന് കരുത്തേകുന്നത്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ വെറും 6.5 സെക്കന്റുകള്‍ മാത്രം മതി ഈ വാഹനത്തിന്. എക്‌സ് 5ന്റെ ഉയര്‍ന്ന വേഗം 230 കിലോമീറ്ററാണ്.

പെട്രോള്‍ മോഡലിനും കരുത്തേകുന്നത് 3 ലീറ്റര്‍ എന്‍ജിന്‍ തന്നെയാണ്. 340 എച്ച്പി കരുത്തും 450 എന്‍എം ടോര്‍ക്കുമുള്ള എന്‍ജിന്റെ ഉയര്‍ന്ന വേഗം 243 കിലോമീറ്റാണ്. ഏകദേശം 72.90 ലക്ഷം രൂപ മുതല്‍ 82.40 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്‌സ് ഷോറൂം വില.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ