പിറവം പള്ളിത്തര്‍ക്കം; സര്‍വകക്ഷിയോഗം വിളിക്കണമെന്ന് യാക്കോബായ വിഭാഗം

കൊച്ചി: പിറവം പള്ളിത്തര്‍ക്കം രൂക്ഷമായ സാഹചര്യത്തില്‍ സര്‍വകക്ഷിയോഗം വിളിക്കണമെന്ന് യാക്കോബായ വിഭാഗം ആവശ്യപ്പെട്ടു.

ഇക്കാര്യം ആവശ്യപ്പെട്ടു കൊണ്ട് ഗവര്‍ണര്‍ക്ക് നിവേദനം നല്‍കുമെന്നാണ് യാക്കോബായ വിഭാഗം അറിയിച്ചിരിക്കുന്നത്. പൊലീസ് നടപടിക്കെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുമുണ്ട്.

അതേസമയം, പൊലീസുമായി സഹകരിക്കുമെന്നാണ് ഓര്‍ത്തഡോക്‌സ് വിഭാഗം അറിയിച്ചിരിക്കുന്നത്. പള്ളിക്ക് സമീപത്ത് നിന്ന് പിരിഞ്ഞ് പോകാമെന്ന് വിശ്വാസികളോട് ഓര്‍ത്തഡോക്‌സ് വിഭാഗം ആവശ്യപ്പെട്ടു.

ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് അനുകൂലമായി ഉത്തരവ് നടപ്പാക്കണമെന്ന ഹൈക്കോടതി വിധിയെ തുടര്‍ന്ന് പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു.