യുഡിഎഫ് ശക്തികേന്ദ്രങ്ങളില്‍ കാപ്പന്റെ തേരോട്ടം തുടരുന്നു, ലീഡ് 4,000 കടന്നു

കോട്ടയം : കേരളം ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന പാലാ ഉപതെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ ആദ്യ ലീഡ് എല്‍ഡിഎഫിന്.

രാമപുരം, കടനാട്, മേലുകാവ്, മൂന്നിലവ്, തലനാട്, തലപ്പലം, ഭരണങ്ങാനം,കരൂര്‍ തുടങ്ങിയ പഞ്ചായത്തുകളിലെ വോട്ടുകള്‍ എണ്ണിക്കഴിയുമ്പോള്‍ 4390 വോട്ടുകള്‍ക്ക് മാണി സി കാപ്പന്‍ മുന്നിലാണ്.

ആദ്യ ഫലം പുറത്ത് വരുമ്പോള്‍ പോസ്റ്റല്‍ വോട്ടുകള്‍ ഒപ്പത്തിനൊപ്പമായിരുന്നു. ആറ് വീതം വോട്ടുകളാണ് മുന്നണികള്‍ക്ക് ലഭിച്ചത്. മൂന്ന് വോട്ടുകള്‍ അസാധുവായി.

മാണി സി കാപ്പന്‍ (എല്‍.ഡി.എഫ്) – 31077

ജോസ് ടോം (യു.ഡി.എഫ്) – 26687

എന്‍ ഹരി (എന്‍.ഡി.എ) -9618

പാലാ കാര്‍മല്‍ പബ്ലിക് സ്‌കൂളിലാണ് വോട്ടെണ്ണുന്നത്. രാവിലെ എട്ട് മണി മുതലാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്.

176 ബൂത്തുകളിലായി പാലാ ഉപതെരഞ്ഞെടുപ്പില്‍ പോള്‍ ചെയ്യപ്പെട്ടത് 127939 വോട്ടുകളാണ്. 12 പഞ്ചായത്തുകളും ഒരു മുനിസിപ്പാലിറ്റിയുമാണ് പാലാ മണ്ഡലത്തിലുള്ളത്. 14 ടേബിളുകളിലായി 13 റൗണ്ടുകളായാണ് വോട്ടെണ്ണല്‍.