യു.ഡി.എഫ് കോട്ടകള്‍ തകര്‍ത്ത് എല്‍.ഡി.എഫിന് വിജയം

കോട്ടയം : പാലായില്‍ യു.ഡി.എഫ് സ്വതന്ത്രന്‍ ജോസ് ടോമിനെ പരാജയപ്പെടുത്തി എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന്‍ വിജയിച്ചു. പാലായില്‍ അഞ്ചര പതിറ്റാണ്ടിനിടെ കേരള കോണ്‍ഗ്രസിന്‍റെ ആദ്യ തോല്‍വി.

2247 വോട്ടിനാണ് മാണി സി കാപ്പന്‍റെ വിജയം. 54137വോട്ടുകളാണ് കാപ്പന്‍ നേടിയത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം 51194 വോട്ടുകള്‍ നേടി. എന്‍ഡിഎ സ്ഥാനാര്‍ത്ഥി എന്‍ ഹരി 18044 വോട്ടുകള്‍ നേടി.

മാണി സി കാപ്പന്‍ (എല്‍.ഡി.എഫ്) – 54137

ജോസ് ടോം (യു.ഡി.എഫ്) – 51194

എന്‍ ഹരി (എന്‍.ഡി.എ) – 18044