രവീശ തന്ത്രിയുടെ സ്ഥാനാര്‍ത്ഥിത്വം; ബിജെപിയില്‍ പ്രതിഷേധം ശക്തമാകുന്നു

കാസര്‍കോട്: മഞ്ചേശ്വരത്ത് രവീശ തന്ത്രി കുണ്ടാറിനെ സ്ഥാനാര്‍ത്ഥിയാക്കിയതിനെതിരെ ബിജെപിയില്‍ പ്രതിഷേധം.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുമെന്നാണ് കുമ്പള, മഞ്ചേശ്വരം പഞ്ചായത്ത് കമ്മറ്റികള്‍ നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. തന്ത്രി സ്ഥാനാര്‍ത്ഥിയായാല്‍ നിഷ്പക്ഷ വോട്ടുകള്‍ അകലുമെന്ന ആശങ്കയാണ് നേതാക്കള്‍ക്ക് ഉള്ളത്.

ബിജെപിയുടെ സ്ഥാനാര്‍ത്ഥികള്‍ ആരൊക്കെ എന്ന കാര്യത്തില്‍ ഇന്നാണ് തീരുമാനമുണ്ടായത്. വട്ടിയൂര്‍ക്കാവില്‍ എസ് സുരേഷ്, കോന്നിയില്‍ കെ സുരേന്ദ്രന്‍, അരൂരില്‍ കെ. പി പ്രകാശ് ബാബു , എറണാകുളത്ത് സി.ജി രാജഗോപാല്‍, മഞ്ചേശ്വരത്ത് രവീശ തന്ത്രി എന്നിങ്ങനെയാണ് സ്ഥാനാര്‍ത്ഥി പട്ടിക.