മരടിലെ ഫ്‌ളാറ്റ് നിര്‍മാതാക്കളുടെ ഓഫീസുകളില്‍ റെയ്ഡ്

കൊച്ചി: മരടില്‍ തീരദേശനിയമങ്ങള്‍ ലംഘിച്ച് ഫ്‌ളാറ്റ് നിര്‍മാണം നടത്തിയ നിര്‍മാതാക്കളുടെ ഓഫീസുകളില്‍ ക്രൈംബ്രാഞ്ച് റെയ്ഡ്. കൊച്ചിയിലെ ആല്‍ഫ വെഞ്ചേഴ്‌സിന്റെ സ്ഥാപനങ്ങളിലാണ് റെയ്ഡ് നടത്തുന്നത്.

ഫ്ളാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനായി ഫ്ളാറ്റ് നിര്‍മാതാക്കളുടെ ആസ്തികള്‍ കണ്ടുകെട്ടാന്‍ സുപ്രീംകോടതി നേരത്തേ ഉത്തരവിട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് ക്രൈംബ്രാഞ്ച് നടപടി.

അതേസമയം ഫ്ളാറ്റ് നിര്‍മാതാക്കളുടെ സ്വത്തുക്കളും ബാങ്ക് അക്കൗണ്ടുകളും കണ്ടു കെട്ടിയ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഫ്ളാറ്റ് നിര്‍മാതാക്കള്‍ സുപ്രീംകോടതിയെ സമീപിച്ചു.