പാവക്കുട്ടി (നൊസ്റ്റാൾജിയ )

ഡോ.എസ്‌ .രമ

ഴിവുകാലത്തെയൊരലസ
ദിനമൊന്നിൽ.. വീണ്ടും..
ഞാനെന്റെ …. ജന്മഗൃഹത്തിലെത്തി..
മച്ചിലെ മാറാല….
മാറ്റവേയൊരു…..
കോണിലാ പൊട്ടിയ…
കളിക്കോപ്പുകൾക്കിടയിലായി
കമിഴ്ന്നു കിടന്നതെന്റെ
കുഞ്ഞു പാവക്കുട്ടി..
നിൽക്കുമ്പോ തുറക്കുന്ന
കിടക്കുമ്പോ അടക്കുന്ന ..
നീലച്ച കണ്ണൊന്നു കാണ്മാനില്ല..
ഒന്നിനിയൊരിക്കലും
തുറക്കാതടഞ്ഞുo പോയി..
മാലയില്ലാ.. വളകളും..
പാറിപറന്നു പകുതിയുമൂർന്നു
പോയി സ്വർണ്ണമുടിയും..
പൊടിപിടിച്ചു…
പിഞ്ഞിയൊരുടുപ്പും..
പോറലുകളിൽ ….
വികൃതമായൊരു…..
മുഖവും ശരീരവും..
പലവുരു അമർത്തിയിട്ടും
നിശബ്ദയായി..
മൗനമായെന്നോടു മന്ത്രിച്ചു.. .
സംഗീതമുതിരുമെൻ
സ്വരമെനിക്കെപ്പോഴോ
നഷ്ടമായി..
വീണ്ടും തുടച്ചു മിനുക്കി
ഞാനെന്റെ കുഞ്ഞു പാവക്കുട്ടിയെ..
മാറോടു ചേർക്കവേ
യോർത്തു പോയി.
അപ്പച്ചിയൊരു ദിനം സ്നേഹസമ്മാനമാക്കി
യൊരെന്റെ
കുഞ്ഞുപ്പാവകുട്ടിയെ..
ഭൂതകാലത്തിന്റെ തിരിച്ചു
വരാത്ത ദിനങ്ങളിലൊക്കെയും..
ഞാനതിനെ ചേർത്ത് പിടിച്ചിരുന്നു..
കുളിപ്പിച്ചു…
കണ്ണെഴുതി..
പൊട്ടു തൊടുവിച്ചിരുന്നു…
മണ്ണപ്പം ചുട്ടു ചോറ്
വാരികൊടുത്തു…
തോളിൽ ചേർത്തു
താരാട്ട് പാടിയുറക്കിയിരുന്നു…
പക്ഷേ.. പാവക്കുട്ടീ
ജീവിതവീഥിയിലെവിടെയോ..
ഞാൻ നിന്നെ മറന്നു പോയി..
അല്ല, നിന്നെയെനിക്കു നഷ്ടമായി..
പരാതിയില്ലാതെ..
പരിഭവമില്ലാതെ..
മച്ചിലൊരു
കോണിലുറങ്ങവേ..
നീയറിഞ്ഞോ…
ജീവനുള്ള രണ്ടു പാവക്കുട്ടി
കളെനിക്കെല്ലാമായാതുമാ..
കളിക്കൊഞ്ചലിൽ…
ഞാനെന്നെ തന്നെ..
മറന്നതുമിന്നവരെനിക്കൊപ്പമായതും…