ബിക്കിനിയിൽ തിളങ്ങി റിമ

ജീവിതത്തിലെ നിലപാടുകളിലൂടെയും ബോള്‍ഡ് ആയ കഥാപാത്രങ്ങളിലൂടെയും മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് നടി റിമ കല്ലിങ്കൽ. അഭിനയത്തിൽ നിന്നും ചെറിയ ഇടവേളയിലാണ് റിമയെങ്കിലും നൃത്തപരിപാടികളുമായി തിരക്കിലാണ് നടിയെന്നാണ് വാർത്തകൾ.

ഇപ്പോഴിതാ നടിയുടെ ഗ്ലാമർ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വെെറലാവുകയാണ്. സ്വിം സ്യൂട്ട് ധരിച്ച് നിൽക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് ആരാധകരുടെ ഇടയിൽ ചർച്ചയാകുന്നത്. ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍ എന്നായിരുന്നു താരത്തിന്റെ ചിത്രം കണ്ട ആരാധകരുടെ പ്രതികരണം.ആഷിക്ക് അബു ചിത്രം വൈറസാണ് നടിയുടേതായി പുറത്തിങ്ങിയ അവസാന ചിത്രം. വൈറസില്‍ സിസ്റ്റര്‍ ലിനിയുടെ വേഷത്തില്‍ എത്തിയ റിമയുടെ പ്രകടനം ഏറെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. അറബിക്കടലിന്റെ റാണി: ദ് മെട്രോ വുമന്‍, ജൂതന്‍ എന്നിവയാണ് റിമയുടെ പുതിയ ചിത്രങ്ങള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ