കൂടത്തായിയിലെ ചുരുളഴിക്കാൻ മോഹൻലാൽ

കേരള മനസാക്ഷിയെ നടുക്കിയ കൂടത്തായി കൊലപാതക പരമ്പര സിനിമയാകുന്നു. ചിത്രത്തിൽ മോഹൻലാലാകും അന്വേഷണ ഉദ്യോഗസ്ഥൻറെ റോളിൽ എത്തുന്നതെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.

ലാലിന് വേണ്ടി നേരത്തെ ഒരു കുറ്റാന്വേഷണ കഥ തയ്യാറാക്കിയിരുന്നു. ഇതിന് പകരമായാണ് സംഭവ ബഹുലമായ കൂടത്തായി കൂട്ടക്കൊലപാതം സിനിമയാക്കുന്നതെന്ന് നിർമ്മാതാവ് ആൻറണി പെരുമ്പാവൂർ വ്യക്തമാക്കി. എന്നാൽ ചിത്രത്തിൻറെ സംവിധാനം, തിരക്കഥ അഭിനേതാക്കൾ തുടങ്ങിയ വിവരങ്ങൾ സംബന്ധിച്ച് കൂടുതൽ റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിട്ടില്ല.

സിനിമയുടെ ചിത്രീകരണം ഫെബ്രുവരിയോട് ആരംഭിക്കുമെന്നും സിനിമയിൽ നേരത്തെ തയ്യാറാക്കിയ തിരക്കഥയിൽ നിന്നുള്ള ഭാഗങ്ങളും ഉൾപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ