യുഡിഎഫിനും ബിജെപിക്കും രാഷ്ട്രീയം പറയാനില്ലേ?: പിണറായി വിജയൻ

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഉപതെരഞ്ഞെടുപ്പില്‍ വര്‍ഗീയ കാര്‍ഡ് ഇറക്കാന്‍ ശ്രമം നടക്കുന്നുവെന്നു പറഞ്ഞ പിണറായി, രമേശ് ചെന്നിത്തലയുടെ കപട ഹിന്ദു പരാമര്‍ശം അല്‍പ്പത്തരമാണെന്നും കൂട്ടിച്ചേർത്തു. ഇത്തരം പരാമർശങ്ങൾ സ്ഥാനത്തിന് ചേർന്നതല്ല. ഹിന്ദുവിന്‍റെ അട്ടിപ്പേറവകാശം കക്ഷത്ത് തൻെറ ആരെങ്കിലും വച്ച് തന്നിട്ടുണ്ടോയെന്നും പിണറായി ചോദിച്ചു. ശങ്കർ റൈയെ പോലെ ഒരാൾ കപടഹിന്ദുവാണെന്ന് പറയാനുള്ള അൽപത്തരം ചെന്നിത്തലക്ക് എങ്ങനെയാണ് വന്നത്. മഞ്ചേശ്വരത്തെ വോട്ടർമാരുടെ മനസറിഞ്ഞതിനാലാണ് സ്ഥാനാർഥിയെ ആക്ഷേപിക്കുന്നത്. ഇടത് സ്ഥാനാർഥി വിശ്വാസി ആയതാണ് പ്രശ്നം. ഈ മഞ്ചേശ്വരത്തെ സാധുക്കളുടെ മുന്‍പില്‍ വന്നിട്ടും അവിടേയും ഞാന്‍ ഇങ്ങനെ തന്നെയാണെന്ന് കാണിക്കേണ്ടതുണ്ടായിരുന്നോ എന്നാണ് പ്രതിപക്ഷ നേതാവിനോട് ചോദിക്കാനുള്ളത്.ഇവിടെ കോണ്‍ഗ്രസും യുഡിഎഫും ബിജെപിയും രാഷ്ട്രീയം പറയുന്നേയില്ല. ഒരു കാര്യവും പറയാന്‍ അവര്‍ക്കില്ല. ആകെ സ്ഥാനാര്‍ത്ഥിയെ വ്യക്തിപരമായി ആക്രമിക്കുകയാണ്. അതിന് അവര്‍ക്ക് ഒരു കുഴപ്പവുമില്ല. പിണറായി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ