ഇവിടെ ഇത്രയധികം മാലിന്യങ്ങൾ വന്നതെങ്ങനെ?; മാമല്ലപുരത്തെ മോദി-പിങ് കൂടിക്കാഴ്ച റിപ്പോർട്ട് ചെയ്ത മാദ്ധ്യമപ്രവർത്തകന്‍റെ കുറിപ്പ് വൈറലാവുന്നു

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടേത് സോഷ്യല്‍ മീഡിയയില്‍ കൈയ്യടിനേടാനുള്ള പ്രഹസനമെന്ന് തുറന്നു പറയുന്ന മാദ്ധ്യമ പ്രവര്‍ത്തകന്‍റെ ഫേസ്ബുക്ക് കുറിപ്പ് വൈറലാവുന്നു . ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍ പിങുമായുള്ള കൂടിക്കാഴ്ചയ്ക്കായി തമിഴ്നാട്ടിലെ മാമല്ലപുരത്തെത്തിയ പ്രധാനമന്ത്രി കടല്‍ തീരം വൃത്തിയാക്കുന്ന വീഡിയോ പ്രചരിച്ചതിനു പിന്നാലെയാണ് ഇതിനെ വിമര്‍ശിച്ചു കൊണ്ട് മാദ്ധ്യമ പ്രവര്‍ത്തകന്‍ സനോജ് കുമാര്‍ ഫേസ്ബുക്ക്കുറിപ്പ് പങ്കുവച്ചത്. സോഷ്യൽ മീഡിയയിൽ കയ്യടി വാങ്ങാൻ ഉള്ള പ്രധാനമന്ത്രിയുടെ ഈ പ്രഹസന നാടകങ്ങൾ നാടിനു തന്നെ അപമാനകരമാണെന്നും കൂടിക്കാഴ്ച റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മീഡിയവണ്‍ കാമറ പേഴ്സണ്‍ സനോജ് പറയുന്നു.

മോദി പരിഹസിക്കുന്നത് ഇത്രയും ദിവസം ഉറക്കം ഇല്ലാതെ ജോലി ചെയ്ത തമിഴ്നാട്ടിലെ സുരക്ഷാ ഉദ്യോഗസ്ഥരെ ആണ് കുറച്ചുദിവസങ്ങളായി മഹാബലിപുരത്തെ ഇന്ത്യ ചൈന ഇൻഫോർമൽ മീറ്റിന്റെ റിപ്പോർട്ടിംഗിന് വന്ന ഒരു മാധ്യമ പ്രവർത്തകൻ എന്ന നിലയ്ക്ക് പറയട്ടെ മഹാബലിപുരവും അതിൻറെ പ്രദേശങ്ങളും ഒരു മാസമായി കർശന സുരക്ഷയിലാണ് ഈ വീഡിയോയിൽ തന്നെ കാണാം ഒരു ഭാഗത്ത് താഴെ നീളത്തിൽ കടൽതീരത്ത് ലൈറ്റ് പിടിപ്പിച്ചിരിക്കുന്നത്. അത് വെച്ചത് തന്നെ സുരക്ഷാ നിരീക്ഷണത്തിനാണ് 10 ദിവസമായി ആർക്കും പ്രവേശനമില്ലാത്ത സ്ഥലത്ത് സി.സി. ടി.വി. കാമറകളെ കണ്ണുവെട്ടിച്ച് ആരാണ് ആ മാലിന്യങ്ങൾ അവിടെ കൊണ്ടിട്ടത് ,ഇനി അഥവാ അവിടെ കടലിൽ നിന്നു വന്നതാണെങ്കിൽ അതെടുത്തു മാറ്റാൻ വൻ സംഘത്തെ ഉറക്കമൊഴിച്ചു നിർത്തിയിട്ടുണ്ട് അവിടെ.

കോടികൾ ചെലവാക്കി യാണ് മഹാബലിപുരം മോടി കൂട്ടി പുനർനിർമ്മിച്ചത് മോദി നടന്നുനീങ്ങുന്ന ഈ കടൽ തീരത്ത് ദിവസങ്ങളായി പോലീസ് – സുരക്ഷാ ഉദ്യോഗസ്ഥർ അല്ലാതെ ഒരു മനുഷ്യനും പ്രവേശനമില്ലെന്നും കുറിപ്പില്‍ പറയുന്നു. ചൈനീസ് പ്രസിഡണ്ട് യാത്ര ചെയ്യുന്ന ചെന്നെ മഹാബലിപുരം റോഡിൽ 10 മീറ്റർ ഇടവിട്ട് സി.സി.ടി.വി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട് , സന്ദർശന പ്രദേശങ്ങളിൽ നൂറുകണക്കിന് കാമറകൾ വേറേയുമുണ്ട് ,ഒരാഴ്ചയായി ഇവിടെ (നിരോധനാജ്ഞ ) 144 ആണ്.മഹാബലിപുരത്തിന്റെ 5 കിലോമീറ്റർ ചുറ്റളവിൽ 3 ദിവസമായി വ്യാപാര സ്ഥാപനങ്ങൾ തുറന്നിട്ടില്ല.വാഹനം കടന്നുപോകുന്ന 30 കിലോമീറ്റർ റോഡിൽ 2 ഒരു കട പോലും തുറപ്പിച്ചിട്ടില്ല. ഒരു മാസമായി വിദേശ ടൂറിസ്റ്റുകൾക്ക് പ്രവേശനമില്ല , റൂമില്ല പിന്നെ എങ്ങനെയാണ് അവിടെ ഇത്രയും പ്ലാസ്റ്റിക് മാലിന്യങ്ങൾ വന്നുവീണത് എന്ന് ആ സിസിടിവി ക്യാമറകൾ പരിശോധിക്കണം അതല്ലെങ്കിൽ കടുത്ത സുരക്ഷാ വീഴ്ച സംഭവിച്ചിട്ടുണ്ട് എന്ന് നമ്മൾ സമ്മതിക്കണം അങ്ങനെ സമ്മതിക്കാൻ മോഡി ഭക്തർ തയ്യാറാണോ മോദി പരിഹസിക്കുന്നത് ഇത്രയും ദിവസം ഉറക്കം ഇല്ലാതെ ജോലി ചെയ്ത് തമിഴ്നാട്ടിലെ സുരക്ഷാ ഉദ്യോഗസ്ഥരെ ആണ്സോഷ്യൽ മീഡിയയിൽ കയ്യടി വാങ്ങാൻ ഉള്ള പ്രധാനമന്ത്രിയുടെ ഈ പ്രഹസന നാടകങ്ങൾ നാടിനു തന്നെ അപമാനകരമാണെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു.