ഗിന്നസ് പാർട്ടിസിപ്പേഷൻ അവാർഡ് എം ജെ രാധാകൃഷ്ണന്

ഡോ.മാത്യു ജോയ്‌സ് , ലാസ് വെഗാസ്

നേതാജി സിനിമയുടെ ഛായാഗ്രാഹകനായിരുന്ന അന്തരിച്ച എം ജെ രാധാകഷ്ണനുള്ള ഗിന്നസ് പാർട്ടിസിപ്പേഷൻ അവാർഡ് അദ്ദേഹത്തിന്റെ മകൻ യദു രാധാകൃഷ്ണനു് കൈരളിയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിച്ചു. ചടങ്ങിൽ ജോസ് കോലത്ത് (ഖത്തർ) യ ദു രാധാകൃഷ്ണൻ ,ജോണി കുരുവിള (വേൾഡ് മലയാളി കൗൺസിൽ) ഐസക് പട്ടാണിപ്പറമ്പിൽ (ഖലീജ് ടൈംസ് ) വിജിഷ് മണി ( സംവിധായകൻ)മുരളി നാഗപ്പുഴ (ചിത്രകാരൻ ) തുടങ്ങിയവർ സംബന്ധിച്ചു അട്ടപ്പാടിയിലെ ആദിവാസി ഭാഷയായ ഇരുള ഭാഷയിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്. പ്രമുഖ വ്യവസായി ഗോകുലം ഗോപാലൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന നേതാജിയിൽ ആദിവാസി കലാകാരന്മാരും , മാസ്റ്റർ അലോക് കൃഷ്ണ പ്രശസ്ത പത്രപ്രവർത്തകൻ ഐസക് ജോൺ പട്ടാണിപറമ്പിൽ, റോജി പി കുര്യൻ, രജേഷ് ബി തുടങ്ങിയവരും വേഷമിടുന്നു. എം ജെ രാധാകൃഷ്ണനാണ് ഛായാഗ്രഹണം നിർവഹിച്ചത് അദ്ദേഹത്തിന്റെ അവസാനത്തെ ചിത്രം കൂടിയാണ് നേതാജി .
ലോകത്തിലെ ആദ്യ ഗോത്രഭാഷ ചിത്രത്തിനുള്ള ഗിന്നസ് റേക്കാർഡ് നേടിയ നേതാജി, ഈ വർഷത്തെ ഇന്ത്യൻ പനോരമയിലേക്ക് തിരഞ്ഞെടുത്തിട്ടുണ്ട്. ബാനർ – ജോണി ഇൻറർ നാഷണൽ ഗ്രൂപ്പ് ഓഫ് കമ്പനിസ്, നിർമ്മാണം ജോണി കുരുവിള, കഥ സംവിധാനം വിജീഷ് മണി,
തിരക്കഥ യു പ്രസന്നകുമാർ, സംഭാഷണം ബിന്ദു അട്ടപ്പാടി, ഗാനരചന പ്രശാന്ത് കൃഷ്ണൻ, സംഗീതം ജുൈബർ മുഹമ്മദ്. മേക്കപ്പ് ശ്രീജിത്ത് ഗുരുവായൂർ, കലാസംവിധാനം രമേഷ് ഗുരുവായൂർ.