ജാതി പറയുന്നത് ശ്രദ്ധ കിട്ടാനും ആളുകൾ കൂടെ നിൽക്കാനും; ഇതിനു പിന്നിലെ കുറച്ചു സത്യങ്ങൾ അറിയാം: നിർമ്മൽ പാലാഴി

നടൻ ബിനീഷ് ബാസ്റ്റിനെ പൊതുവേദിയിൽ അധിക്ഷേപിച്ച സംഭവത്തിൽ സംവിധായകൻ അനിൽ രാധാകൃഷ്ണ മേനോനെ പിന്തുണച്ച് നടൻ നിർമൽ പാലാഴി. അനിൽ രാധാകൃഷ്ണൻ നേരിട്ടു പറഞ്ഞതായി കേള്‍ക്കാത്ത ഒരു കാര്യത്തെ പലരും വളച്ചൊടിച്ചതാണെന്നും ഒരു പൊതു വേദിയിൽ വച്ചുനടന്ന പ്രേഹസനത്തിനു അതേ രീതിയിൽ തിരിച്ചു പ്രതികരിക്കാൻ അദ്ദേഹത്തിന്റെ നിലവാരം അനുവദിച്ചു കാണില്ലെന്നും നിർമ്മൽ പാലാഴി ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. അതുകൊണ്ടായിരിക്കാം ഒരക്ഷരം മിണ്ടാതെ ഇറങ്ങി പോന്നത്. അതു അദ്ദേഹത്തിന് ഉത്തരം മുട്ടിയിട്ടാണ് എന്നു പറയുന്നവരെയും കണ്ടു. അതു പിന്നെയും ചൊറിഞ്ഞു പൊട്ടികാതെ തൻെറ ഭാ​ഗത്ത് തെറ്റുപറ്റിയെന്നു പറഞ്ഞ് ക്ഷമ ചോദിക്കുകയാണ് അദ്ദേഹം ചെയ്തത്. അതു കഴിഞ്ഞിട്ടും തേറിപൊങ്കാല ഇടുന്നവരോട്. ദയവു ചെയ്തു രണ്ട്‌ ഭാഗത്തും ഉള്ള സത്യാവസ്ഥ അറിയാതെ ഒന്നും അറിയാതെ വീട്ടിൽ ഇരിക്കുന്നവരെ തെറിപറയുന്ന ഈ പരിപാടി നിർത്തണം ഒരു അപേക്ഷയാണ്.

പെട്ടന്ന് ശ്രദ്ധ കിട്ടാനും ആളുകൾ കൂടെ നിൽക്കാനും ഏറ്റവും എളുപ്പമാണ് ജാതി പറയുക എന്നത്. അതു കേൾക്കുമ്പോഴേക്കും സത്യം നോക്കാതെ എടുത്തു ചാടുന്ന ഈ പ്രവണത ഒന്നു നിർതികൂടെ?. ഈ പോസ്റ്റ് ഇട്ട ഞാനും ഉന്നതകുലജാതൻ ആയിട്ടു അല്ലാട്ടോ ഇതിനു പിന്നിലെ കുറച്ചു സത്യങ്ങൾ അറിയാം അതുകൊണ്ടു മാത്രമാണ് ഈ പോസ്റ്റെന്നും നിർമ്മൽ പാലാഴി കുറിച്ചു. നിർമ്മൽ പാലാഴിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് പൂർണ്ണ രൂപം ഒരു സിനിമ ഷൂട്ടിംഗ് തുടങ്ങുന്നതിന്റെ മുന്നേ pree production സമയത്തു അതിലെ അസോസിയേഷൻ അസിസ്റ്റന്റ് അങ്ങനെ സിനിമയുമായി ബന്ധംഉള്ള എല്ലാവരും “അതിൽ പല മതത്തിൽ പെട്ടവരുണ്ട് പല ജാതിയിൽ പെട്ടവരും ഉണ്ട്”ഒരുമിച്ച് മാസങ്ങളോളളം അനിലേട്ടന്റെ വീട്ടിൽ ആണ് ഉണ്ട് ഉറങ്ങി താമസിക്കുന്നത് എല്ലാവർക്കും ഒരേ സ്നേഹത്തോടെയാണ് ആ അമ്മയും ചേച്ചിയും വച്ചു വിളമ്പിയിട്ടുള്ളത് ജാതിയും മതവും പറയുന്ന ആൾക്ക് ഒരിക്കലും അങ്ങനെ ചെയ്യാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല.”അനിലേട്ടന് പറഞ്ഞുന്നു പറഞ്ഞു എന്നെ കെട്ടിട്ടൊള്ളു അനിലേട്ടന്റെ നേരിട്ടു പറഞ്ഞതായി ആരും കേട്ടിട്ടില്ല”

ഒരു പൊതു വേദിയിൽ വച്ചുനടന്ന പ്രേഹസനത്തിനു അതേ രീതിയിൽ തിരിച്ചു പ്രതികരിക്കാൻ അദ്ദേഹത്തിന്റെ നിലവാരം അനുവദിച്ചു കാണില്ല അതുകൊണ്ടായിരിക്കാം ഒരക്ഷരം മിണ്ടാതെ ഇറങ്ങി പോന്നത് അതു അദ്ദേഹത്തിന് ഉത്തരം മുട്ടിയിട്ടാണ് എന്നു പറയുന്നവരെയും കണ്ടു. അതു പിന്നെയും ചൊറിഞ്ഞു പൊട്ടികാതെ എന്റെ ഭാഗത്തെ തെറ്റുപറ്റി ക്ഷമ ചോദിച്ചു നിർത്താൻ ശ്രമിക്കുകയും ചെയ്തു അതു കഴിഞ്ഞിട്ടും തേറിപൊങ്കാല ഇടുന്നവരോട്. ദയവു ചെയ്തു രണ്ട്‌ ഭാഗത്തും ഉള്ള സത്യാവസ്ഥ അറിയാതെ ഒന്നും അറിയാതെ വീട്ടിൽ ഇരിക്കുന്നവരെ തെറിപറയുന്ന ഈ പരിപാടി നിർത്തണം ഒരു അപേക്ഷയാണ് പെട്ടന്ന് ശ്രദ്ധ കിട്ടാനും ആളുകൾ കൂടെ നിൽക്കാനും ഏറ്റവും എളുപ്പമാണ് ജാതി പറയുക അതു കേൾക്കുമ്പോഴേക്കും സത്യം നോക്കാതെ എടുത്തു ചാടുന്ന ഈ പ്രവണത ഒന്നു നിർതികൂടെ ഈ പോസ്റ്റ് ഇട്ട ഞാനും ഉന്നതകുലജാതൻ ആയിട്ടു അല്ലാട്ടോ ഇതിനു പിന്നിലെ കുറച്ചു സത്യങ്ങൾ അറിയാം അതുകൊണ്ടു മാത്രമാണ് ഈ പോസ്റ്റ്

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ