ബിനീഷ് ബാസ്റ്റിന് അപമാനം നേരിട്ട സംഭവം; ഫെഫ്കയുടെ സമവായ ചർച്ച ഇന്ന്

കൊച്ചി : നടന്‍ ബിനീഷ് ബാസ്റ്റിന് അപമാനം നേരിട്ട സംഭവത്തില്‍ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയുടെ സമവായ ചര്‍ച്ച ഇന്ന് നടക്കും. ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് ഫെഫ്കയുടെ കൊച്ചിയിലെ ഓഫീസിൽ വെച്ചാണ് ചർച്ച. ബിനീഷ് ബാസ്റ്റിനും സംവിധായകൻ അനിൽ രാധാകൃഷ്ണ മേനോനും ചർച്ചയിൽ പങ്കെടുക്കും.

അനില്‍രാധാകൃഷണമേനോന്റെ വിശദീകരണം ഫെഫ്കക്ക് ലഭിച്ച സാഹചര്യത്തിലാണ് ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുന്നത്. അപമാനിച്ചുവെന്നു ബിനീഷിന്റെ പ്രതികരണം വന്ന ഉടന്‍ ഫെഫ്ക അനിലിനോട് വിശദീകരണം ചോദിച്ചിരുന്നു.

അതേസമയം അനില്‍ രാധാകൃഷ്ണ മേനോനുമായുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ചയില്‍ പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി ബിനീഷ് ബാസ്റ്റിന്‍ പ്രതികരിച്ചു. എന്നാൽ ഇനി താൻ അനിൽ രാധാകൃഷ്ണ മേനോന്റെ ചിത്രങ്ങളിൽ അഭിനയിക്കില്ലെന്നും ബിനീഷ് വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ