സുഹൃത്തുക്കളുടെ ”കാന്താരി” പ്രയോ​ഗം; വിവാഹദിവസം വരനും വധുവും ആശുപത്രിയില്‍

കല്ല്യാണ റാഗിങ്ങിന്‍റെ പേരില്‍ സുഹൃത്തുക്കൾ നിർബന്ധിച്ച് കാന്താരിമുളകു കലകക്കിയ വെള്ളം കുടിപ്പിച്ച നവവധുവും, വരനും ആശുപത്രിയില്‍. കോഴിക്കോട് കൊയിലാണ്ടിയിലെ ഉള്‍പ്രദേശത്താണ് അതിരുവിട്ട കല്ല്യാണ റാ​ഗിങ് നടന്നത്. വിവാഹ ശേഷം വധൂ വരന്മാരെ റാഗ് ചെയ്ത സുഹൃത്തുക്കള്‍ നിര്‍ബന്ധിച്ച് കാന്താരിമുളകിട്ട വെള്ളം കുടിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് വരനും വധുവിനും ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച ഇരുവരെയും കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വിവാഹവേഷത്തില്‍ത്തന്നെയാണ് ഇരുവരും ആശുപത്രിയിലെത്തിയത്. വിവാഹശേഷം ഭക്ഷണത്തിന് മുന്നോടിയായാണ് വരൻെറ സുഹൃത്തുക്കളുടെ കാന്താരി പ്രയോ​ഗം നടന്നത്. കൊയിലാണ്ടി പൊലീസ് ആശുപത്രിയിലെത്തി ഇരുവരുടെയും മൊഴിയെടുത്തു. എന്നാല്‍ വധുവിനും വരനും പരാതിയില്ലെന്ന് എഴുതി കൊടുത്തതിനാല്‍ പൊലീസ് കേസ് എടുത്തിട്ടില്ല. ഈ പ്രദേശങ്ങളില്‍ വിവാഹത്തിന്‍റെ ഭാഗമായി ഇത്തരം സംഭവങ്ങൾ നടക്കാറുണ്ടെന്നും പലപ്പോഴും ഇവ വലിയതോതിലുള്ള സംഘര്‍ഷത്തിലേക്ക് നീങ്ങാറുണ്ടെന്നും പൊലീസ് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ