മുഖ്യമന്ത്രി പറയുന്നത് എല്ലാം അപ്പാടെ വിശ്വസിക്കാൻ കഴിയില്ല..

ജോളി ജോളി

മുഖ്യമന്ത്രി പറയുന്നത് എല്ലാം അപ്പാടെ വിശ്വസിക്കാൻ കഴിയില്ല..
മജിസ്റ്റിരിയൽ അന്വേക്ഷണം നടക്കട്ടെ, റിപ്പോർട്ട് വരട്ടെ..

സംസ്ഥാന കമ്മറ്റി മീറ്റിങ്ങിലാണ് മാവോയിസ്റ്റ് വിഷയത്തിൽ സി പി ഐ ക്ക് പുറമെ സി പി എം ൽ തന്നെ ഉള്ള ഒരു വിഭാഗവും കൂടി മുഖ്യമന്ത്രിക്കെതിരെ  രംഗത്തെത്തിയത്…

ശുഭ സൂചനയാണിത്…
ഇങ്ങനെത്തന്നെയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി മുന്നോട്ട് പോകേണ്ടത്..

സംസ്ഥാന ഭരണത്തിൽ ഒരു ക്രമക്കേട് നടക്കുകയോ ശക്തമായ ജനകീയ പ്രതിക്ഷേധതിന് കാരണമായ ഒരു വീഴ്ച്ച സംഭവിക്കുകയോ ചെയ്‌താൽ ഭരണ തലവനായ മുഖ്യമന്ത്രിയെ വിളിച്ച് വരുത്തി വിശദീകരണം ചോദിക്കാൻ പാർട്ടിക്ക് കഴിയണം..

സംസ്ഥാനം ഭരിക്കാൻ പാർട്ടി നിയോഗിക്കുന്ന ഒരു പാർട്ടി പ്രവർത്തകൻ മാത്രമേ ആകാവൂ മുഖ്യമന്ത്രി..

അല്ലാതെ പാർട്ടിയും സർക്കാരും മുഖ്യമന്ത്രിയും ഒരാൾ തന്നെയാകുമ്പോൾ ചോദിക്കാനും പറയാനും ആളില്ലാതെ പാർട്ടിയും സംസ്ഥാനവും ഏകാധിപത്യത്തിലേക്ക് നീങ്ങും..

സർക്കാർ എടുക്കുന്ന ഓരോ തീരുമാനങ്ങളിലും ഭരണത്തിലും ജനങ്ങളുടെ പ്രതികരണങ്ങൾ എന്ത് എന്നത് പാർട്ടി പരിശോധിച്ചുകൊണ്ടേ ഇരിക്കണം…

വീഴ്ച്ച സംഭവിച്ചാൽ വിളിച്ച് വരുത്തി വിശദീകരണം തേടാനും ആവശ്യമെങ്കിൽ മാറ്റിനിർത്താനും പാർട്ടിക്ക് കഴിയണം…

പാർട്ടി എന്നത് ജനങ്ങളാണ്…
ഒരു വ്യക്തിയുടെ തെറ്റായ നയങ്ങൾ മൂലം പാർട്ടി ഇല്ലാതാകാൻ അനുവദിക്കരുത്..

ഇത്രയും ദിവസത്തെ നേതാക്കളുടെ പ്രതികരണങ്ങളിൽ നിന്ന് മുന്നണിമന്ത്രിസഭയിലെ മറ്റ് ഘടകകഷികളോ സ്വന്തം പാർട്ടിയോ പോലും അറിയാതെ മുഖ്യ മന്ത്രി പിണറായി വിജയൻ മാത്രമെടുത്ത തീരുമാനമാണ് മാവോയിസ്റ്റുകളുടെ കൊലപാതകം എന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു…

തണ്ടർബോൾട്ടിന്റെ രീതികൾ അങ്ങനെയാണ് എന്ന സാങ്കേതിക വാദങ്ങൾ ഒന്നും ഇവിടെ നിരത്തണ്ട…

മാവോയിസ്റ്റുകളുടെ ഭാഗത്ത് നിന്നും ശക്തമായ ചെറുത്ത് നിൽപ്പും വെടിവെപ്പും ഉണ്ടായി എന്ന മുൻ‌കൂർ ജ്യാമ്യവും തൽക്കാലം കയ്യിലിരിക്കട്ടെ…

ആത്മാർത്ഥമായി തന്നെ പാർട്ടി സംഭവത്തിൽ ഇടപെടണം..
കുറ്റക്കാരൻ ശിക്ഷിക്കപ്പെടണം..

മുഖ്യമന്ത്രിക്ക് വേണ്ടി പത്ത് ഉപദേശിമാരെ കേരള ജനത തീറ്റിപ്പോറ്റേണ്ടി വരുന്നു എന്നതും ഈ അവസരത്തിൽ പാർട്ടി ഓർക്കേണ്ടതാണ്..

എന്താണ് ഇവരെ കൊണ്ട് സംസ്ഥാനത്തിനോ മുഖ്യമന്ത്രിക്കോ ജനങ്ങൾക്കോ പ്രയോജനമുണ്ടായത്…

പാർട്ടി ചോദിക്കണം..

വാളയാർ കേസ് സംസ്ഥാനത്തെ ഒരു പ്രധാന കേസാണ് എന്ന് പോലീസിനോ സർക്കാരിനോ ഉപദേശികൾക്കോ മുൻകൂട്ടി കാണാൻ കഴിഞ്ഞില്ല…

വാളയാർ കേസിൽ പ്രതികൾ ശിക്ഷിക്കപ്പെട്ടില്ലെങ്കിൽ ശക്തമായ ജനകീയ പ്രതിക്ഷേധങ്ങൾ ഉണ്ടാകും എന്ന് മനസിലാക്കാൻ ഒരു മിഷനറിക്കും കഴിഞ്ഞില്ല..

ഒന്നര വർഷമായി കേസ് ഏത് വഴിക്കാണ് നീങ്ങുന്നതെന്ന് പോലും നിയമവകുപ്പ് ഒന്ന് എത്തിനോക്കിയതുപോലുമില്ല…

കോടതിയിൽ സമർപ്പിക്കുന്നത് മുൻപ് ആ കുറ്റപത്രം ഒന്ന് വായിച്ചു നോക്കാനെങ്കിലും ഉത്തരവാദിത്വപെട്ടവർ ശ്രമിച്ചിരുന്നെങ്കിൽ ആ കുറ്റവാളികൾ രക്ഷപെടില്ലായിരുന്നു…

ഒന്നാമത്തെ കുട്ടി മരണപ്പെട്ടപ്പോഴെങ്കിലും അലേർട്ടായിരുന്നെങ്കിൽ രണ്ടാമത്തെ കുട്ടിക്കും ജീവൻ നഷ്ട്ടപ്പെടില്ലായിരുന്നു…

നിയമവും കൊല്ലപ്പെട്ട കുട്ടികളുടെ വർഗ വകുപ്പും ഒരുമിച്ച് കൈകാര്യം ചെയ്യുന്ന ബാലനോടെങ്കിലും പാർട്ടി ചോദിക്കണം…

താങ്കളവിടെ എന്തെടുക്കുകയായിരുന്നു എന്ന്…

വിധി പകർപ്പ് ഇന്നലെ പുറത്ത് വന്നിട്ടുണ്ട്…
പ്രോസിക്യുഷനെയും പോലീസിനെയും കോടതി നിശിതമായി വിമർശിച്ചിട്ടുണ്ട്…

ആർക്കെതിരെയെല്ലാം നടപടി സ്വീകരിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട് എന്ന് പാർട്ടി ചോദിക്കണം..
നടപടികൾ ഉറപ്പ് വരുത്തണം…

ഭരിക്കാൻ ഏൽപ്പിച്ചവരോട് ചോദ്യങ്ങൾ ചോദിക്കാൻ പാർട്ടിക്ക് ശക്തിയുണ്ടാകട്ടെ…..

ഇല്ലങ്കിൽ ഞാനും അഫ്ഫനും സുഭദ്രയുമാണ് പാർട്ടി എന്ന് പറയേണ്ടി വരും.