യു.എ.പി.എ അറസ്റ്റ്: പ്രതികള്‍ മാവോയിസ്റ്റുകള്‍ എന്ന് സമ്മതിച്ചതായി എഫ്‌.ഐ.ആര്‍

കോഴിക്കോട്: പന്തീരങ്കാവില്‍ യുഎപിഎ ചുമത്തി രണ്ട് സി.പി.എം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ മാവോയിസ്റ്റ്പ്രവര്‍ത്തകര്‍ എന്ന് പ്രതികള്‍ സമ്മതിച്ചതായി എഫ്‌ഐആര്‍. യു.എ.പി.എ ചുമത്തിയതിനെ കൃത്യമായി ന്യായീകരിക്കുന്നതാണ് എഫ്.ഐ.ആര്‍.

പട്രോളിങ്ങിനിടയില്‍ സംശയാസ്പദമായി കണ്ടതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥികളെ ചോദ്യം ചെയ്തത്. തുടര്‍ന്ന് നടത്തിയ പരിശോധനില്‍ ഇവരില്‍ നിന്ന് മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റിയുടെ ലഘുലേഖ പിടിച്ചെടുത്തെന്ന് എഫ്‌ഐആറില്‍ പറയുന്നു. ബുക്കുകളുടെ പുറംചട്ടയില്‍ കോഡ് ഭാഷയില്‍ എഴുത്തുകള്‍ ഉണ്ട്. മരട് ഫ്‌ലാറ്റുകളുമായി ബന്ധപ്പെട്ട ലേഖനം പിടിച്ചെടുത്തെന്നും എഫ്‌ഐആറില്‍ പറയുന്നു. മൂന്ന് പേരാണ് ഉണ്ടായിരുന്നെന്നും പോലീസ് എഫ്.ഐആറില്‍ പറയുന്നു.

അതേസമയം യു.എ.പി.എ അറസ്റ്റില്‍ പ്രതികളുടെ ജാമ്യാപേക്ഷയില്‍ കോടതി നാളെ വിധി പറയും. യു.എ.പി.എ പ്രത്യേക കോടതി കൂടിയായ കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക.