സന്തോഷ് ട്രോഫി ; ആന്ധ്രപ്രദേശിനെതിരെ കേരളത്തിന് തകര്‍പ്പന്‍ തുടക്കം

ന്തോഷ് ട്രോഫി ദക്ഷിണ മേഖലാ യോഗ്യതാ മത്സരത്തില്‍ ആന്ധ്രപ്രദേശിനെതിരെ കേരളത്തിന് തകര്‍പ്പന്‍ തുടക്കം. എതിരാല്ലാത്ത അഞ്ച് ഗോളിന്റ ജയമാണ് കേരളം സ്വന്തമാക്കിയത്.

മത്സരത്തിന്റെ ആദ്യ പകുതിയില്‍ തന്നെ കേരളം രണ്ട് ഗോളുകളാണ് എതിര്‍ വലയിലേക്ക് അടിച്ചു കയറ്റിയത്.

വിപിന്‍ തോമസാണ് കേരളത്തിന്റെ ആദ്യ ഗോള്‍ സ്‌കോര്‍ ചെയ്തത്. നാല്‍പ്പത്തിനാലാം മിനിറ്റിലായിരുന്ന ഹെഡറിലൂടെയുള്ള വിപിന്റെ ഗോള്‍. രണ്ട് മിനിറ്റിന് ശേഷം തന്നെ രണ്ടാം ഗോളും കേരളം നേടി. ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റി ലിയോണ്‍ അഗസ്റ്റിന്‍ ലക്ഷ്യത്തില്‍ എത്തിക്കുകയായിരുന്നു.

രണ്ടാം പകുതി തുടങ്ങി 53ാം മിനിറ്റില്‍ എമില്‍ ബെന്നിയിലൂടെ കേരളം ഗോളടി തുടര്‍ന്നു. പത്ത് മിനിറ്റിന്റെ ഇടവേളയില്‍ 63ാം മിനിറ്റില്‍ വീണ്ടും എമില്‍ ബെന്നി വല കുലുക്കി. ഇഞ്ചുറി ടൈമില്‍ എന്‍ ഷിഹാദിന്റെ ഹെഡര്‍ ഗോളിലൂടെ അഞ്ചാം ഗോളും നേടി കേരളം പട്ടിക പൂര്‍ത്തിയാക്കി.

ഈ മാസം 9ന് തമിഴ്‌നാടുമായാണ് കേരളത്തിന്റെ രണ്ടാം മത്സരം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ