പാലാരിവട്ടം മേല്‍പ്പാലം വിനോദമേഖലകള്‍ക്കായി തുറന്നുകൊടുക്കണമെന്ന് സാമൂഹ്യകൂട്ടായ്മ

കൊച്ചി : അറ്റകുറ്റപ്പണികളെ തുടര്‍ന്ന് അടച്ചിട്ടിരിക്കുന്ന പാലാരിവട്ടം മേല്‍പ്പാലം വിനോദമേഖലകള്‍ക്കായി തുറന്നുകൊടുക്കണമെന്ന് സാമൂഹ്യകൂട്ടായ്മ. പാലം പൊളിച്ചുനീക്കുന്നതു വരെ പൊതുജനങ്ങള്‍ക്ക് വിശ്രമകേന്ദ്രമായി തുറന്നുകൊടുക്കണമെന്നാണ് ആവശ്യം.

മേല്‍പ്പാലത്തില്‍ പന്ത് കളിച്ചും, പട്ടം പറത്തിയും, മണ്ണപ്പം ചുട്ടും സാമൂഹ്യകൂട്ടായ്മ പ്രതിഷേധം സംഘടിപ്പിച്ചു.

പിപിപി അഥവാ പൊളിഞ്ഞ പാലാരിവട്ടം പാലത്തിന് ഒരു പുനരുപയോഗം എന്ന പേരിലാണ് ഈ സാമൂഹ്യകൂട്ടായ്മ പ്രതീകാത്മകമായി
വിനോദ ഗെയിമുകളില്‍ ഏര്‍പ്പെട്ടത്.

വിശ്രമവേളകള്‍ ആനന്ദകരമാക്കാന്‍ പാലം പൊളിക്കുന്നതുവരെ പൊതുജനങ്ങള്‍ക്ക് ഇത് ഉപകാരമാകട്ടെയെന്നും ഇവര്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ