പതിറ്റാണ്ടുകള്‍ പഴക്കം ഉള്ള തര്‍ക്കം ‘നീതി ക്ഷേത്രം’ പരിഹരിച്ചു: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: വര്‍ഷങ്ങള്‍ നീണ്ടുനിന്ന അയോധ്യ കേസില്‍ നിര്‍ണായക വിധിയാണ് സുപ്രീം കോടതിയില്‍ നിന്നും ഉണ്ടായത്. അയോധ്യഭൂമി ഹിന്ദുക്കള്‍ക്ക് വിട്ടുനല്‍കാനും മുസ്ലീങ്ങള്‍ക്ക് പകരം ഭൂമി നല്‍കാമെന്നുള്ള വിധിയാണ് കോടതി പ്രസ്താവിച്ചത്. വിധിയില്‍ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു.

പതിറ്റാണ്ടുകള്‍ പഴക്കം ഉള്ള തര്‍ക്കം ‘നീതി ക്ഷേത്രം’ പരിഹരിച്ചെന്നാണ് പ്രധാന മന്ത്രി ട്വീറ്റ് ചെയ്തത്. അയോധ്യ കേസിലെ സുപ്രീം കോടതിവിധി പല കാരണത്താല്‍ പ്രധാനമുള്ളതാണെന്നും പ്രധാനമന്ത്രി പറഞ്ഞു.അയോധ്യ കേസില്‍ സുപ്രീം കോടതി വിധി പറയുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കര്‍താപൂര്‍ ഇടനാഴിയുടെ ഉദ്ഘാടനം നിര്‍വഹിക്കാനായി ഗുരുദാസ്പൂരിലെ ബാബാ നാനാക്ക് ഗുരുദ്വാരയിലായിരുന്നു.