മതവിശ്വാസങ്ങളില്‍ നിന്നും മാറിനില്‍ക്കുന്നതാകണം നിയമം; സുപ്രീംകോടതി

രാഷ്ട്രീയ നിലപാടുകളും, മതവിശ്വാസങ്ങളില്‍ നിന്നും മാറിനില്‍ക്കുന്നതാകണം നിയമമെന്ന് ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി. രാമജന്മഭൂമിബാബറി മസ്ജിദ് തര്‍ക്കവിഷയത്തില്‍ വിധി പ്രസ്താവിക്കവെയാണ് ചീഫ് ജസ്റ്റിസ് ഇക്കാര്യം വ്യക്തമാക്കിയത്.

ദശകങ്ങള്‍ നീണ്ട തര്‍ക്കമാണ് ജസ്റ്റിസ് ഗൊഗോയിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് തീര്‍പ്പാക്കിയത്. മതേതര സ്ഥാപനമായ കോടതി എല്ലാ വിശ്വാസങ്ങളെയും, മതങ്ങളെയും ഉയര്‍ത്തിപ്പിടിക്കണമെന്ന് ജസ്റ്റിസ് ഗൊഗോയി വ്യക്തമാക്കി.

അയോധ്യ വിഷയത്തില്‍ ഐക്യകണ്‌ഠേനയുള്ള വിധിയാണ് ബെഞ്ച് പുറപ്പെടുവിക്കുന്നതെന്ന ആമുഖത്തോടെയാണ് ചീഫ് ജസ്റ്റിസ് വിധി വായിച്ചത്. അയോധ്യ വിധി വരുന്ന സാഹചര്യത്തില്‍ രാജ്യത്ത് സമാധാനം പുലരണമെന്ന മത, രാഷ്ട്രീയ നേതാക്കളുടെ ആഹ്വാനത്തിനിടെയാണ് വിധി എത്തിയത്.

വിധി പ്രസ്താവിക്കുമ്പോള്‍ ഏതെങ്കിലും തരത്തിലുള്ള അത്യാഹിതങ്ങള്‍ സംഭവിച്ചാല്‍ നേരിടാന്‍ തയ്യാറാണെന്ന് ഉറപ്പിക്കാന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി ഉത്തര്‍പ്രദേശിലെ ഉന്നത നേതാക്കളെ വിളിച്ചുവരുത്തി ഉറപ്പ് തേടിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ