തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭാ മേ​യ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കെ. ​ശ്രീ​കു​മാ​ര്‍ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭാ മേ​യ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കെ. ​ശ്രീ​കു​മാ​ര്‍ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​കും. ഞാ​യ​റാ​ഴ്ച രാ​വി​ലെ ചേ​ര്‍​ന്ന ജി​ല്ലാ സെ​ക്ര​ട്ടേ​റി​യേ​റ്റ് യോ​ഗ​ത്തി​ലാ​ണു തീ​രു​മാ​നം. സി​പി​എം സം​സ്ഥാ​ന സ​മി​തി​ക്കു ശി​പാ​ര്‍​ശ കൈ​മാ​റി.

ചാ​ക്ക കൗ​ണ്‍​സി​ല​റും നി​ല​വി​ല്‍ ആ​രോ​ഗ്യ​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ര്‍​മാ​നു​മാ​ണു ശ്രീ​കു​മാ​ര്‍. ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​യാ​യി നേ​മം കൗ​ണ്‍​സി​ല​ര്‍ എം.​ആ​ര്‍. ഗോ​പ​ന്‍ മ​ത്സ​രി​ക്കും. യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യെ തി​ങ്ക​ളാ​ഴ്ച പ്ര​ഖ്യാ​പി​ക്കും.

വി.​കെ. പ്ര​ശാ​ന്ത് വ​ട്ടി​യൂ​ര്‍​ക്കാ​വ് എം​എ​ല്‍​എ ആ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്നാ​ണ് മേ​യ​ര്‍ സ്ഥാ​ന​ത്തേ​ക്കു വീ​ണ്ടും തെ​ര​ഞ്ഞെ​ടു​പ്പ് വേ​ണ്ടി​വ​ന്ന​ത്. 12-നാ​ണു തെ​ര​ഞ്ഞെ​ടു​പ്പ്.

സി​പി​എ​മ്മി​ന് ന​ഗ​ര​സ​ഭ​യി​ല്‍ ത​നി​ച്ചു ഭൂ​രി​പ​ക്ഷ​മി​ല്ല. നി​ല​വി​ല്‍ ന​ഗ​ര​സ​ഭ​യി​ല്‍ എ​ല്‍​ഡി​എ​ഫ്-37, ബി​ജെ​പി-35, യു​ഡി​എ​ഫ്-17 എ​ന്നി​ങ്ങ​നെ​യാ​ണു ക​ക്ഷി​നി​ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ