റെജി ചെറിയാന്, അറ്റ്‌ലാന്റ മലയാളി സമൂഹത്തിന്റെ സ്‌നേഹ സ്മരണജോലി

അറ്റ്‌ലാന്റ: ഈ കഴിഞ്ഞ നവംബര് 1 ന് അറ്റ്‌ലാന്റാ ബെര്‍ക്മാര്‍ ഹൈ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന റെജി ചെറിയാന്‍ അനുസ്മരണ ചടങ്ങില്‍ സമൂത്തിലെ പ്രമുഖരായ വ്യക്തികള്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

അറ്റ്‌ലാന്റയിലെ ‘അമ്മ എന്ന പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാവ്, അതുപോലെതന്നെ വിവിധ മേഖലകളിലെ പ്രവര്‍ത്തനങ്ങളുടെ മലയാളീ സമൂഹത്തിന്റെ മനസ്സിനുളില്‍ ഒരു ഓര്മയായിമാറിയ റെജിക്ക് ആദരാഞ്ജലി അര്‍പ്പിച്ച വേദി തികച്ചും അകാലത്തില്‍ വിട പറഞ്ഞ റെജിയുടെ സ്മരണയ്ക്ക് മുന്നില്‍ ഒരു നൊമ്പരം ആയി പരിണമിക്കുകയായിരുന്നു.

യോഗത്തില്‍ റെജിയുടെ പത്‌നി ആനി ചെറിയയാണ് മക്ക അലന്‍, മകള്‍ ലീന, സുയൂണീ തോമസ് എന്നിവര്‍ സന്നിതരായിരിന്നു. തുടര്‍ന്ന് നടന്ന അനുസ്മരണ ചടങ്ങില്‍
ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍, ഫോമാ ചെയര്‍മാന്‍ ബിജു തോമസ് ലോസണ്, ഫോമാ മുന്‍ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ, പൂരം ഷോ സ്‌പോണ്‍സര്‍ മാത്യു എബ്രഹാം, സജി ഫിലിപ്പ് എന്നിവര്‍ റെജിയുടെ പ്രവര്‍ത്തന മണ്ഡലങ്ങളിലെ കഴിവും വ്യക്തി പ്രഭാഹവും ചൂണ്ടി കാണിച്ച അനുസ്മരിക്കുകയും ഉണ്ടായി.

അറ്റ്‌ലാന്റയിലെ മലയാളി സമൂഹത്തിന്റെ  ഒരു തനതായ ശൈലി ഉയര്‍ത്തിപ്പിടിച്ച മുന്നേറിക്കൊണ്ടിരിക്കുന്നു ‘അമ്മ എന്ന പ്രസ്ഥാനത്തിന്റെ താങ്ങും തണലും അതുപോലെ തന്നെ ഒരു മനുഷ്യസ്‌നേഹി ആയ വ്യക്തിയെ ആണ് പ്രസ്ഥാനത്തിന് നഷ്ടപ്പെട്ടതെന്ന് ഭാരവാഹികള്‍ അനുസ്മരിക്കുകയും ഉണ്ടായി.

റെജി ബാക്കി വെച്ച സ്വപ്നങ്ങളും അറ്റ്‌ലാന്റാ മലയാളികളുടെ സാമൂഹിയപരവും ഉന്നമനവും ഉയര്‍ച്ചയും ലക്ഷ്യംഇട്ടുകൊണ്ടുപോകാന്‍ തുടര്‍ന്നുള്ള അമ്മയുടെ പ്രവര്‍ത്തനങ്ങളില്‍ എലവുരുടെയും പൂര്‍ണമായ സഹായ സഹകരണങ്ങളും ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.