കുത്തുപാളയെടുത്ത ട്രഷറിയും, ഒടുങ്ങാത്ത വിദേശയാത്രയും

റോയ് മാത്യു

മിടുമിടുക്കനായ കയർ സാമ്പത്തിക വിദഗ്ധൻ സംസ്ഥാന ധനമന്ത്രിയായിട്ടും ഖജനാവ് പൂട്ടിയെന്ന് കേൾക്കുന്നു . ഇവിടെ വികസനം കൊണ്ട് വന്ന് തള്ളി മറിച്ച് എല്ലാം സബൂറാക്കിയെന്നാണ് അങ്ങേരും ഭുത ഗണങ്ങളും പറയുന്നത്.
അഞ്ചാറ് മാസം മുമ്പ് മുഖ്യമന്ത്രിയും ധനകാര്യ മന്ത്രിയും കുടി ലോക പര്യടനം നടത്തി ഇവിടെ ലോഡ് കണക്കിന് ഡോളറും സാമ്രാജ്യത്യ വികസന ശക്തികളെയും കേരളത്തിലേക്ക് കൊണ്ടുവരുമെന്ന് തള്ളിയിരുന്നു.
ആ കൊണ്ടുവന്ന ഡോളർ ഖജനാവിൽ നിന്ന് കവിഞ്ഞ് ഒഴുകി കൊണ്ടിരിക്കയാണ്.
അതു പോരാഞ്ഞിട്ടാണിപ്പോൾ ട്രഷറി പൂട്ടിയെന്ന് പറയുന്നത്.
ഇവിടുത്തെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് പഠിച്ച് കേരളത്തെ പാലും തേനും ഒഴുകുന്ന രാജ്യമാക്കി മാറ്റിത്തരാനായി ഫ്രഞ്ച് സാമ്പത്തിക വിദഗ്ധനായ തോമസ് പിക്കറ്റിയുമായി കൂടിക്കാഴ്ചയും നടത്തിയെന്ന് പടവും കുറിപ്പും വന്നിരുന്നു. മാസം ആറായിട്ടും പിക്കറ്റി സായ്പ്പ് സാമ്പത്തികം ശരിയാക്കാൻ പിക്കാക് സുമായി ഈ വഴി ഇതുവരെ വന്നില്ല.
ഓരോ തവണയും മുഖ്യമന്ത്രിയും പത്നിയും മറ്റ് പരിവാരങ്ങളും വിദേശത്ത് പോകുമ്പോൾ (മോദിക്ക് പഠിക്കയാണ് ) വികസനം ഉരുട്ടിക്കൊണ്ടു വരുന്നതിന്റെ കുറെ തള്ളലുകൾ നടത്തും. ട്രഷറി പൂട്ടി ക്കിടക്കയാണെങ്കിലും, ദോഷം പറയരുതെല്ലോ മുഖ്യമന്ത്രിയും 16 പേരടങ്ങുന്ന സംഘവും ജപ്പാൻ, കൊറിയ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഈ മാസം 23 ന് പറക്കയാണ് സഖാക്കളേ .

ആ പിക്കറ്റി സായിപ്പ് ഇവിടെ വന്ന് നമ്മുടെ സാമ്പത്തികം എല്ലാം ശരിയാക്കി തന്നാ പിന്നെ നമ്മള് ഒരു വെല സു വെലസും – സാമ്രാജ്യത്വ സാമ്പത്തിക വിദഗ്ധർ ഉപദേശിച്ചാലേ കമ്യൂണിസ്റ്റ് ഭരണം നന്നാവുകയുള്ളു എന്ന് ലെനിൻ പറഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് നമ്മൾ ഗീതാ ഗോപിനാഥ്, പിക്കറ്റി തുടങ്ങിയ സാമ്രാജ്യത്യ അഞ്ചാം പത്തികളെ ഇറക്കുമതി ചെയ്യുന്നത്.
പണ്ട് വ്യവസായ മന്ത്രിയായിരുന്ന ടിവി തോമസ് ജപ്പാൻ സന്ദർശിച്ച് വ്യവസായികളെ നാട്ടിലേക്ക് ക്ഷണിച്ചതിനെതിരെ പുകിലുണ്ടാക്കായ സി പി എമ്മിന്റെ മുഖ്യ മന്ത്രി വ്യവസായം കൊണ്ടുവരാൻ ഈ മാസം 23 ന് ജപ്പാനിലേക്ക് വച്ചു പിടിക്കയാണ്.

ട്രഷറി പൂട്ടിപ്പോയാലും വേണ്ടില്ല ,വികസന മിശിഹ ലോകം ചുറ്റി വരട്ടെ ….

മുഖ്യമന്ത്രിയുടെ വിദേശയാത്ര കൊണ്ടുണ്ടായ മുട്ടൻ നേട്ടങ്ങളുടെ ഒരു പട്ടിക – നിയമസഭയിൽ ഹാജരാക്കിയ വിവരങ്ങൾ വിനയ പുരസരം ഞാൻ കമന്റ് ബോക്സിലേക്ക് സമർപ്പിക്കുന്നു –