ആ മണിക്കൂര്‍ ഉണ്ടല്ലോ…അതിന് കണക്ക് പറഞ്ഞേ നീയൊക്കെ ഈ ഭൂമി വിടൂ; നാദിര്‍ഷ

സുല്‍ത്താന്‍ ബത്തേരിയില്‍ അഞ്ചാംക്ലാസ് വിദ്യാര്‍ഥിനി ഷെഹല ക്ലാസ്മുറിയില്‍ പാമ്പുകടിയേറ്റു മരിച്ച സംഭവത്തില്‍ അധ്യാപകരുടെ അനാസ്ഥയില്‍ പ്രതികരിച്ച് നാദിര്‍ഷ. ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെയാണ് നാദിര്‍ഷ തന്റെ രോഷം പ്രകടിപ്പിച്ചത്.

സ്വന്തം മക്കളുടെ കാലില്‍ ഒരു മുള്ളു കൊണ്ടാല്‍ ഈ അധ്യാപകര്‍ സഹിക്കുമോയെന്ന് നാദിര്‍ഷ ചോദിക്കുന്നു. കുട്ടിയുടെ പിതാവ് വരട്ടെയെന്നു പറഞ്ഞ് കാത്തിരുന്ന ഒരു മണിക്കൂറിന് ആ അധ്യാപകന്‍ കണക്കു പറഞ്ഞേ ഈ ഭൂമി വിടൂവെന്നും നാദിര്‍ഷ പ്രതികരിക്കുന്നു.

നാദിര്‍ഷയുടെ ഫേസ്ബുക്ക് പോസ്റ്റ്

അവള്‍ക്ക് കിട്ടാത്ത എന്ത് കരുണയാണ് നമ്മള്‍ വിദ്യാഭ്യാസത്തിലൂടെ ആര്‍ജ്ജിക്കുന്നത്. സ്വന്തം മക്കളുടെ കാലില്‍ ഒരു മുള്ളു കൊണ്ടാല്‍ ഇവര്‍ സഹിക്കുമോ??

ഒരുപാട് സങ്കടം….

സോഷ്യല്‍ മീഡിയയില്‍ പുതിയ വാര്‍ത്തകളും കേസുകളും വരും… വരുന്നവയൊക്കെ പെട്ടെന്ന് അപ്രത്യക്ഷ്യമാകുന്നത് പോലെ ഈ വാര്‍ത്തയും കുറച്ചു കഴിയുമ്പോള്‍ അപ്രത്യക്ഷമാകും…മറക്കും. പക്ഷെ ആ കുഞ്ഞിനെ ബാപ്പ വരുന്നതുവരെ കാത്തിരുത്തിയ ആ മണിക്കൂര്‍ ഉണ്ടല്ലോ..? അതിന് കണക്ക് പറഞ്ഞേ നീയൊക്കെ ഈ ഭൂമി വിടൂ… ദേഷ്യം…….