ഉമ്മൻചാണ്ടിക്കു ഡെങ്കിപ്പനി

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കു ഡെങ്കിപ്പനി ബാധ. വിദഗ്ദ്ധ ചികിത്സയ്ക്കായി അദ്ദേഹത്തെ തിരുവനന്തപുരം അനന്തപുരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമെന്നും വിശ്രമം ആവശ്യമാണെന്നും ആശുപത്രി അധികൃർ അറിയിച്ചു. പനി കാരണം രണ്ടു ദിവസമായി അദ്ദേഹം വിശ്രമത്തിലായിരുന്നു. നിയമസഭയിലും അദ്ദേഹം എത്തിയിരുന്നില്ല.പനി കടുത്തതിനെ തുടർന്നു നടത്തിയ പരിശോധനയിലാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.